നാട്ടുകാരെ മുഴുവന്‍ വിളിച്ച് അച്ഛന്റെ അടിയന്തിരസദ്യ നടത്തണം; നാലുലക്ഷം രൂപ കവര്‍ന്നു, യുവാവ് അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 01:17 PM |
Last Updated: 29th March 2021 01:17 PM | A+A A- |
പ്രതീകാത്മക ചിത്രം
ഭോപ്പാല്‍: മധ്യപ്രദേശില്‍ അച്ഛന്റെ അടിയന്തിരസദ്യ നടത്തുന്നതിന് കവര്‍ച്ച നടത്തിയ മകന്‍ അറസ്റ്റില്‍. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ബാങ്ക് ഇടപാടുകാരുടെ ബാഗിലെ ലക്ഷങ്ങളാണ് കവര്‍ന്നത്.
ഛത്താര്‍പൂര്‍ ജില്ലയിലാണ് സംഭവം. സഞ്ജയ് സോണിയാണ് അച്ഛന്റെ അടിയന്തിരസദ്യയ്ക്കായി കവര്‍ച്ച നടത്തിയത്. മാര്‍ച്ച് 26നായിരുന്നു ചടങ്ങ്. മാര്‍ച്ച് 23, 26 തീയതികളിലാണ് കവര്‍ച്ച നടത്തിയത്. രണ്ടു സംഭവങ്ങളിലായി നാലുലക്ഷത്തോളം രൂപയാണ് കവര്‍ന്നത്. ബാങ്ക് ഇടപാടുകാരെ ലക്ഷ്യമിട്ടായിരുന്നു മോഷണം. ബാഗ് കുത്തികീറിയാണ് പണം കവര്‍ന്നതെന്ന് പൊലീസ് പറയുന്നു. കൃത്യത്തില്‍ സഞ്ജയ് സോണിയെ സഹായിച്ച കൂട്ടുപ്രതികള്‍ ഒളിവിലാണ്.
അച്ഛന്റെ അടിയന്തിരസദ്യ നടത്താന്‍ പണമില്ലാത്തത് കൊണ്ടാണ് മോഷ്ടിച്ചതെന്ന് യുവാവ് പൊലീസിന് മൊഴി നല്‍കി. നാട്ടുകാരെ മുഴുവന്‍ വിളിച്ച് ചടങ്ങ് നടത്താന്‍ ഒരുപാട് പണം വേണം. ഇതിനായി മോഷണം നടത്താന്‍ യുവാവ് തീരുമാനിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.