വിസി ആക്കാം, ആവശ്യപ്പെട്ടത് 30 ലക്ഷം; 17.5 ലക്ഷം അഡ്വാന്‍സ് നല്‍കി; പരാതിയുമായി പ്രൊഫസര്‍; രാംസേന സംസ്ഥാന അധ്യക്ഷന്‍ അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th March 2021 07:42 PM |
Last Updated: 29th March 2021 07:42 PM | A+A A- |
അറസ്റ്റിലായ പ്രസാദ് അത്തവാർ/ എഎൻഐ
ബംഗളൂരു: സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ ആക്കാം എന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ രാംസേന കര്‍ണാടക സംസ്ഥാന പ്രസിഡന്റ് അറസ്റ്റില്‍. രാംസേന അധ്യക്ഷന്‍ പ്രസാദ് അത്തവാര്‍ ആണ് മംഗളൂരുവില്‍ അറസ്റ്റിലായത്.
മംഗളൂരു സര്‍വകലാശാലയിലെ പ്രൊഫസറില്‍ നിന്നാണ്, ഇയാള്‍ വൈസ് ചാന്‍സലര്‍ ആക്കാം എന്ന് പറഞ്ഞ് പണം തട്ടിയത്. റായ്ച്ചുര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ആയി നിയമനം വാങ്ങി നല്‍കാമെന്നായിരുന്നു വാഗ്ദാനം.
വൈസ് ചാന്‍സലര്‍ സ്ഥാനത്തിനായി ഇയാള്‍ ആവശ്യപ്പെട്ടത് 30 ലക്ഷം രൂപയായിരുന്നു. അഡ്വാന്‍സായി പതിനേഴര ലക്ഷം രൂപ വാങ്ങുകയും ചെയ്തു. പിന്നീട് ഒരു വിവരവും ഇല്ലാതായതോടെയാണ് പ്രൊഫസര്‍ പരാതി നല്‍കിയത്. പിന്നാലെയാണ് ഇയാള്‍ പിടിയിലായത്.