ധൈര്യം എന്നുപറഞ്ഞാൽ ഇതാണ്!; മുതലയുടെ പുറത്തുകൂടി 'കൂളായി' നടക്കുന്ന കോഴി- വൈറൽ വീഡിയോ 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദൃശ്യം ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്ര ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് വീണ്ടും ജനശ്രദ്ധ നേടിയത്
മുതലയുടെ പുറത്തുകൂടി നടക്കുന്ന കോഴി
മുതലയുടെ പുറത്തുകൂടി നടക്കുന്ന കോഴി

മുതല എന്നുകേൾക്കുമ്പോൾ തന്നെ ഭയം തോന്നാത്തവർ വിരളമാണ്. ചീറ്റയെ പോലും ഒറ്റയടിക്ക് അകത്താക്കുന്ന മുതലയുടെ നടുക്കുന്ന ദൃശ്യങ്ങൾ അടുത്തിടെ വൈറലായിരുന്നു. ഇപ്പോൾ മുതലയുടെ പുറത്തുകൂടി കൂളായി നടന്നുപോകുന്ന കോഴിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ കൗതുകമാകുന്നത്. 

തടാകത്തിന്റെ തീരത്തു കിടന്ന മുതലയുടെ പുറത്തു കൂടിയായിരുന്നു കോഴിയുടെ അഭ്യാസം. ദൃശ്യം കണ്ടവരെല്ലാം കോഴിയുടെ ധൈര്യം കണ്ട് അമ്പരന്നെങ്കിലും ഇതൊക്കെ എത്ര നിസ്സാരം എന്ന ഭാവത്തിയിരുന്നു കോഴിയുടെ യാത്ര.  മുതലയുടെ മൂക്കിൻ തുമ്പിലൂടെ നടന്നു തീരത്തെത്തിയ കോഴിയെ പിടിക്കാൻ വായ പിളർന്നെങ്കിലും കോഴി തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. 

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ദൃശ്യം ഐപിഎസ് ഉദ്യോഗസ്ഥനായ ദീപാൻഷു കബ്ര ട്വിറ്ററിലൂടെ പങ്കുവച്ചതോടെയാണ് വീണ്ടും ജനശ്രദ്ധ നേടിയത്. നിരവധിയാളുകൾ ഇപ്പോൾ തന്നെ ദൃശ്യം കണ്ടുകഴിഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com