മഹാരാഷ്ട്രയെ പിടിച്ചുകുലുക്കി കോവിഡ്, ഇന്നും 25,000ലധികം രോഗികള്‍, 139 മരണം; കര്‍ണാടകയിലും തമിഴ്‌നാട്ടിലും രൂക്ഷം

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 27,918 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 27,73,436 ആയി ഉയര്‍ന്നതായി മഹാരാഷ്ട്ര സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 139 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ മരണസംഖ്യ 54,422 ആയി ഉയര്‍ന്നു. പുതുതായി 23,820 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 23,77,127 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ 3,40,542 പേരാണ് ചികിത്സയില്‍ കഴിയുന്നത്.

കര്‍ണാടകയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. 24 മണിക്കൂറിനിടെ 2975പേരാണ് രോഗബാധിതരായത്. തമിഴ്‌നാട്ടില്‍ 2342 പേര്‍ക്കാണ് പുതുതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com