ചര്‍ച്ചകള്‍ക്ക് താത്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാന്‍; നരേന്ദ്രമോദിക്ക് ഇമ്രാന്‍ ഖാന്റെ കത്ത്

ഇന്ത്യ - പാകിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
മോദി, ഇമ്രാന്‍ ഖാന്‍/ ഫയല്‍ ചിത്രം
മോദി, ഇമ്രാന്‍ ഖാന്‍/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യ - പാകിസ്ഥാന്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യമുണ്ടെന്ന് കാണിച്ച് ഇമ്രാന്‍ഖാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.പ്രശ്‌ന പരിഹാരത്തിന് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാണിക്കുന്നതാണ് കത്ത്.

പാകിസ്ഥാന്‍ ദേശീയ ദിനത്തില്‍ ആശംസകള്‍ അറിയിച്ച് മോദി ഇസ്ലാമാബാദിലേക്ക് കത്തയച്ചിരുന്നു. ഇതിനു നന്ദിയറിയിച്ചു കൊണ്ടുള്ള മറുപടി കത്തിലാണ് സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാനുള്ള താത്പര്യം ഇമ്രാന്‍ ഖാന്‍ മോദിയെ അറിയിച്ചിരിക്കുന്നത്. 

പാകിസ്ഥാനുമായി ഊഷ്മളമായ ബന്ധം സ്ഥാപിക്കാന്‍ ഇന്ത്യ ആഗ്രഹിക്കുന്നു എന്നതാണ് മോദിയുടെ കത്തിലെ ഉള്ളടക്കം. എന്നാല്‍ ഭീകരത, വിദ്വേഷം എന്നിവയില്ലാത്ത വിശ്വാസത്തില്‍ ഊന്നിയുള്ള സമാധാനപരമായ അന്തരീക്ഷം ആവശ്യമാണെന്നും മോദി കത്തില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com