രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെഞ്ചുവേദനയെ തുടർന്ന് ഡൽഹി ആർമി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ ഇന്ന് ബൈപ്പാസ് ശസ്ത്രക്രിയക്ക് വിധേയനാക്കും. ഡൽഹി എയിംസിൽ രാവിലെ ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെഞ്ചുവേദനയെ തുടർന്ന് ഡൽഹി ആർമി ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. പിന്നാലെ രാഷ്ട്രപതിയെ വിദഗ്ധ ചികിത്സക്കായി എയിംസിലേക്ക് മാറ്റി.

രാഷ്ട്രപതി ചികിത്സയിലാണെങ്കിലും ഭരണചുമതല  ഉപരാഷ്ട്രപതിക്ക് കൈമാറിയിട്ടില്ല. മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്തതിനാൽ  അധികം താമസിയാതെ ആശുപത്രി വിടാനാകുമെന്നും ഭരണ ചുമതലകളിൽ അദ്ദേഹത്തിന് വൈകാതെ സജീവമാകാന് കഴിയുമെന്നുമാണ് രാഷ്ട്രപതി ഭവൻ വൃത്തങ്ങൾ നൽകുന്ന സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com