മൂന്ന് റാഫേല്‍ വിമാനങ്ങള്‍ കൂടി രാജ്യത്തേക്ക് നാളെ എത്തും; ആകാശത്ത് വെച്ച് ഇന്ധനം നിറയ്ക്കാന്‍ യുഎഇ വ്യോമസേന

യുഎഇ വ്യോമസേനയുടെ 330 മൾട്ടി റോൾ ട്രാൻസ്‌പോർട്ട് ടാങ്കുകൾ മിഡ്-എയർ ആണ് ഇന്ധനം നിറയ്ക്കലിന് സഹായം നൽകുക
റഫേല്‍ വിമാനം/ ഫയല്‍ ചിത്രം
റഫേല്‍ വിമാനം/ ഫയല്‍ ചിത്രം


ന്യൂഡൽഹി: മൂന്ന് റാഫേല്‍ വിമാനങ്ങൾ കൂടി ഫ്രാൻസിൽ നിന്ന് ഇന്ത്യയിലേക്കെത്തുന്നു. മാർച്ച് 31 ബുധനാഴ്ച വൈകുന്നേരം ഗുജറാത്തിൽ ആണ് വിമാനങ്ങൾ എത്തുക. അവിടെ നിന്ന് അംബാലയിൽ എത്തിച്ചാവും ഗോൾഡൻ ആരോ സ്‌ക്വാഡ്രോണിന്റെ ഭഗമാക്കുക. 

ഇതോടെ സ്‌ക്വാഡ്രോണിന്റെ ഭാഗമായ റാഫേല്‍ വിമാനങ്ങളുടെ എണ്ണം 14 ആകും. ഫ്രാൻസിൽ നിന്ന് ടേക്ഓഫ് ചെയ്യുന്ന വിമാനങ്ങൾക്ക് ആകാശത്തുവച്ച് ഇന്ധനം നിറക്കാൻ സൗകര്യമൊരുക്കുന്നത് യുഎഇ ആണ്. യുഎഇ വ്യോമസേനയുടെ 330 മൾട്ടി റോൾ ട്രാൻസ്‌പോർട്ട് ടാങ്കുകൾ മിഡ്-എയർ ആണ് ഇന്ധനം നിറയ്ക്കലിന് സഹായം നൽകുക.

2020 ജൂലായ് 29 നാണ് ആദ്യ ബാച്ച് റാഫേല്‍ വിമാനം ഇന്ത്യയിൽ എത്തിയത്. ഇത് നാലാം ബാച്ച് റഫേൽ വിമാനങ്ങളാണ് നാളെ ഇന്ത്യയിലെത്തുന്നത്. ഏപ്രിൽ പകുതിയോടെ രണ്ടാം റഫേൽ സ്‌ക്വാഡ്രോൺ ബംഗാളിൽ ഒരുങ്ങും.മാർച്ച് 31ന് രാവിലെ ഫ്രാൻസിലെ മെറിഗ്നാക് എയർബേസിൽ നിന്ന് മൂന്ന് റാഫേൽ യുദ്ധവിമാനങ്ങളും പറന്നുയരും. രാത്രി ഏഴ് മണിയോടെ ഗുജറാത്തിലെത്തുമെന്നും റാഫേൽ നിർമ്മാതക്കളായ ഡസ്സാൾട്ട് ഏവിയേഷൻ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com