ബിജെപി മാനിഫെസ്റ്റോയില്‍ കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യയുടെ വീഡിയോ ; വിവാദം ; പരിഹാസ്യമെന്ന് ശ്രീനിധി

പരിഹാസ്യം എന്നാണ് വീഡിയോയെക്കുറിച്ച് ശ്രീനിധി പ്രതികരിച്ചത്
ശ്രീനിധി കാര്‍ത്തിയുടെ ചിത്രം ബിജെപി പോള്‍ മാനിഫെസ്റ്റോയില്‍ / ട്വിറ്റര്‍
ശ്രീനിധി കാര്‍ത്തിയുടെ ചിത്രം ബിജെപി പോള്‍ മാനിഫെസ്റ്റോയില്‍ / ട്വിറ്റര്‍



 ചെന്നൈ : തമിഴ്‌നാട് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രമോഷന്‍ വീഡിയായില്‍ കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരത്തിന്റെ ഭാര്യയുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് വിവാദത്തില്‍. പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‌നാട്ടിലെത്തി കോണ്‍ഗ്രസിനെയും ഡിഎംകെയെയും രൂക്ഷമായി വിമര്‍ശിച്ചതിന് പിന്നാലെയാണ്, കോണ്‍ഗ്രസ് നേതാവിന്റെ ഭാര്യ ശ്രീനിധി കാര്‍ത്തി ചിദംബരത്തിന്റെ നൃത്തം അടങ്ങുന്ന ബിജെപി പ്രമോഷന്‍ വീഡിയോ പുറത്തുവന്നത്.

നര്‍ത്തകിയായ ശ്രീനിധിയുടെ ഭരതനാട്യം ഡാന്‍സിന്റെ വീഡിയോ ക്ലിപ്പാണ് പ്രമോഷണല്‍ വീഡിയോയില്‍ ഉള്ളത്. ഡിഎംകെ മുന്‍ അധ്യക്ഷനും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധി രചിച്ച സെമ്മൊഴിയാം എന്ന ഗാനത്തിന് ശ്രീനിധി നൃത്തം വെയ്ക്കുന്നതാണ് വീഡിയോയില്‍ ഉള്‍പ്പെടുത്തിയത്. ശ്രീനിധിക്ക് പുറമേ വേറെയും നര്‍ത്തകികള്‍ നൃത്തരംഗത്തുണ്ട്. 

ബിജെപി മാനിഫെസ്റ്റോയില്‍ തമിഴ്‌നാടിന്റെ സാംസ്‌കാരികതയെക്കുറിച്ച് പറയുന്ന ഭാഗത്താണ് ശ്രീനിധിയുടെ നൃത്ത വീഡിയോ ദൃശ്യമുള്ളത്. ശ്രീനിധിയുടെ സമ്മതം വാങ്ങാതെ ദൃശ്യം ഉള്‍പ്പെടുത്തിയതിനെ രൂക്ഷമായി വിമര്‍ശിച്ച് തമിഴ്‌നാട് കോണ്‍ഗ്രസ് രംഗത്തെത്തി. ബിജെപിക്ക് സമ്മതം എന്നത് ബുദ്ധിമുട്ടേറിയ ആശയമാണെന്ന് മനസ്സിലാക്കുന്നു. അനുവാദം വാങ്ങാതെ ഇറക്കിയ വീഡിയോ പോലെ ബിജെപിയുടെ പ്രചാരണങ്ങളും കള്ളമാണെന്ന് തെളിയുന്നുവെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. പരിഹാസ്യം എന്നാണ് വീഡിയോയെക്കുറിച്ച് ശ്രീനിധി പ്രതികരിച്ചത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com