കോവിഡ് പ്രതിരോധം: സംസ്ഥാനങ്ങള്‍ക്ക് 8873.6 കോടി കേന്ദ്ര വിഹിതം അഡ്വാന്‍സ്

കോവിഡ് പ്രതിരോധം: സംസ്ഥാനങ്ങള്‍ക്ക് 8873.6 കോടി കേന്ദ്ര വിഹിതം അഡ്വാന്‍സ്
ഗാസിപ്പൂരില്‍ കോവിഡ് ബാധിച്ചു മരിച്ചരെ കൂട്ടത്തോടെ സംസ്‌കരിക്കുന്നു/പിടിഐ
ഗാസിപ്പൂരില്‍ കോവിഡ് ബാധിച്ചു മരിച്ചരെ കൂട്ടത്തോടെ സംസ്‌കരിക്കുന്നു/പിടിഐ

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന ദുരന്തര നിവാരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യഗഡു അഡ്വാന്‍സ് ആയി അനുവദിച്ചു. 8873.6 കോടി രൂപയാണ ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പ്രകാരം മുന്‍കൂര്‍ അനുവദിച്ചത്.

സാധാരണ ഗതിയില്‍ ദുരന്ത നിവാരണ നിധിയിലേക്കുള്ള കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഗഡു ജൂണിലാണ് അനുവദിക്കുക. കോവിഡിന് എതിരെ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാനങ്ങളെ സഹായിക്കണമെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാര്‍ശ പരിഗണിച്ച് പണം നേരത്തെ നല്‍കാന്‍ ധനമന്ത്രാലയം തീരുമാനിക്കുകയായിരുന്നു.

മുന്‍ വര്‍ഷം അനുവദിച്ച തുടകയുടെ ഉപയോഗ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം പുതിയ ഗഡു അനുവദിക്കുകയെന്ന കീഴവഴക്കവും ഇത്തവണ കേന്ദ്രം മറികടന്നു. 

ഓക്‌സിജന്‍ ലഭ്യത ഉറപ്പുവരുത്തുക, പ്ലാന്റുകള്‍ സ്ഥാപിക്കുക, വെന്റിലേറ്റര്‍, എയര്‍ പ്യൂരിഫയര്‍ എന്നിവരുടെ ലഭ്യത ഉറപ്പാക്കുക, ആംബുലന്‍സ് സര്‍വീസ് ശക്തിപ്പെടുത്തുക, കോവിഡ് ആശുപത്രികള്‍ സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സംസ്ഥാനങ്ങള്‍ക്ക് ഈ തുക ചെലവഴിക്കാം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com