'ഇതെങ്ങനെ ശരിയാകും?'പ്രതിദിനം വേണ്ടത് 976 ടണ്‍ ഓക്‌സിജന്‍, നല്‍കുന്നത് 490 ടണ്‍; കേന്ദ്രത്തിന് എതിരെ കെജരിവാള്‍

ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.
അരവിന്ദ് കേജ്രിവാൾ/ഫയല്‍ ചിത്രം
അരവിന്ദ് കേജ്രിവാൾ/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഓക്‌സിജന്‍ ക്ഷാമത്തില്‍ കേന്ദ്രസര്‍ക്കാരിന് എതിരെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ആവശ്യപ്പെട്ടതിലും വളരെ കുറവ് ഓക്‌സിജന്‍ മാത്രമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ലഭിക്കുന്നതെന്ന് കെജരിവാള്‍ പറഞ്ഞു. 'ഡല്‍ഹിയില്‍ 976 ടണ്‍ ഓക്‌സിജനാണ് ഒരുദിവസം വേണ്ടത്. എന്നാല്‍ കേന്ദ്രം നല്‍കുന്നത് 490 ടണ്‍ മാത്രമാണ്. കഴിഞ്ഞദിവസം ലഭിച്ചത് 312 ടണ്‍ മാത്രമാണ്. ഇതെങ്ങനെ ശരിയാകും?'-കെജരിവാള്‍ ചോദിച്ചു. 

സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ നിന്ന് ഓക്‌സിജന്‍ ക്ഷാമം ചൂണ്ടിക്കാട്ടി നിരന്തരം സന്ദേശങ്ങള്‍ ലഭിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഡല്‍ഹിക്ക് ഓക്‌സിജന്‍ നല്‍കണമെന്ന് തീരുമാനങ്ങള്‍ എടുക്കുന്നവരോട് കൈകൂപ്പി താന്‍ അപേക്ഷിക്കുകയാണ് എന്നും കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു. 

18നും 44നും ഇടയില്‍ പ്രായമുള്ളവര്‍ക്കായുള്ള വാക്‌സിനേഷന്‍ ക്യാമ്പ് ഒരിടത്ത് മാത്രമാണ് ആരംഭിക്കാന്‍ സാധിച്ചതെന്നും ഡല്‍ഹി മുഖ്യമന്ത്രി പറഞ്ഞു. 4.5ലക്ഷം വാക്‌സിനാണ് ലഭിച്ചത്. മറ്റാന്നാള്‍ മുതല്‍ വലിയ തോതില്‍ വാക്‌സിനേഷന്‍ ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com