ബുധനാഴ്ച മുതൽ രണ്ടാഴ്ച ലോക്ക്ഡൗൺ, വാരാന്ത്യങ്ങളിൽ സമ്പൂർണ്ണ അടച്ചിടൽ; ഒഡീഷയിൽ നിയന്ത്രണം 

അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭുവനേശ്വർ: കോവിഡ് വ്യാപനം ചെറുക്കാൻ മെയ് അഞ്ച് മുതൽ രണ്ടാഴ്ചത്തേക്ക് ഒഡീഷയിൽ ലോക്ക്ഡൗൺ. മെയ് 5 മുതൽ മെയ് 19 പുലർച്ചെ അഞ്ച് മണി വരെയായിരിക്കും ലോക്ക്ഡൗൺ. ശനി, ഞായർ ഒഴിച്ച് മറ്റു ദിവസങ്ങളിൽ അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്കു പ്രവർത്തിക്കാമെന്ന് ചീഫ് സെക്രട്ടറി എസ് സി മൊഹപാത്ര അറിയിച്ചു.

വാരാന്ത്യങ്ങളിൽ സമ്പൂർണ്ണ അടച്ചിടൽ ഉണ്ടാകുമെന്നാണ് അറിയിച്ചിരിക്കുന്നത്. വെള്ളിയാഴ്ച വൈകിട്ട് ആറ് മണി മുതൽ തിങ്കൾ രാവിലെ അഞ്ച് മണിവരെയായിരിക്കും സമ്പൂർണ്ണ അടച്ചിടൽ. വാരാന്ത്യങ്ങളിൽ ആരോഗ്യ സേവനങ്ങൾ മാത്രമേ അനുവദിക്കൂ.

വീടുകളിൽനിന്ന് അര കിലോമീറ്ററിനുള്ളിലുള്ള കടകളിൽ നിന്ന് മാത്രമേ സാധനങ്ങൾ വാങ്ങാൻ കഴിയൂ. അതും രാവിലെ ആറു മുതൽ ഉച്ചയ്ക്ക് 12 വരെയെ അനുവദിക്കൂയെന്നും സർക്കുലറിൽ പറയുന്നു.

സംസ്ഥാനത്ത് ഇതുവരെ നാലര ലക്ഷത്തോളം കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 10,413 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com