യൂണിറ്റ് ടെസ്റ്റിന് 10 മാര്‍ക്ക്, അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് 30; സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം ജൂണ്‍ 20ന്, മാര്‍ഗരേഖ പുറത്തിറക്കി

കോവിഡ് വ്യാപനം കാരണം റദ്ദാക്കിയ പത്താംക്ലാസ് പരീക്ഷയ്ക്ക് മാര്‍ക്ക് നല്‍കുന്നതിന് സ്‌കൂളുകള്‍ക്ക് മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം കാരണം റദ്ദാക്കിയ പത്താംക്ലാസ് പരീക്ഷയ്ക്ക് മാര്‍ക്ക് നല്‍കുന്നതിന് സ്‌കൂളുകള്‍ക്ക് മാര്‍ഗരേഖ സിബിഎസ്ഇ പുറത്തിറക്കി. പത്താം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ബോര്‍ഡ് പരീക്ഷാ ഫലങ്ങള്‍ അവരുടെ യൂണിറ്റ് ടെസ്റ്റുകളിലെ പ്രകടനം, അര്‍ദ്ധ വാര്‍ഷിക പരീക്ഷ, അതത് സ്‌കൂളുകള്‍ നടത്തുന്ന പ്രീ-ബോര്‍ഡ് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് നിര്‍ണയിക്കുക. അന്തിമ ഫലം ജൂണ്‍ 20 ന് പ്രഖ്യാപിക്കുമെന്ന് സി ബി എസ് ഇ വൃത്തങ്ങള്‍ അറിയിച്ചു.

യൂണിറ്റ് ടെസ്റ്റിലെ ഒരു വിദ്യാര്‍ത്ഥിയുടെ പ്രകടനത്തിന് പരമാവധി 10 മാര്‍ക്ക് വരെ ലഭിക്കും. അര്‍ദ്ധവാര്‍ഷിക പരീക്ഷയ്ക്ക് 30 മാര്‍ക്കാണ് നിശ്ചയിച്ചിരിക്കുന്നത്. പ്രീബോര്‍ഡ് പരീക്ഷയില്‍ 40 മാര്‍ക്കും ലഭിക്കും. ഈ മൂന്ന് ഘടകങ്ങളും ചേര്‍ന്ന് 80 മാര്‍ക്ക്. സിബിഎസ്ഇയുടെ നിലവിലുള്ള രീതി അനുസരിച്ച് ബാക്കി 20 മാര്‍ക്ക് സ്‌കൂളുകള്‍ നടത്തുന്ന ഇന്റേണല്‍ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com