മമതയെ കൈവിടാതെ നന്ദിഗ്രാം, വിജയം 1200 വോട്ടിന്; തൃണമൂലിന് 2016നെക്കാള്‍ നേട്ടം

വിജയത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മമതയെ അഭിനന്ദിച്ചു
മമത ബാനര്‍ജി / ഫോട്ടോ ട്വിറ്റര്‍
മമത ബാനര്‍ജി / ഫോട്ടോ ട്വിറ്റര്‍

കൊല്‍ക്കത്ത: അത്യന്തം ആവേശകരമായ മത്സരത്തില്‍ സുവേന്ദു അധികാരിയെ പരാജയപ്പെടുത്തി നന്ദിഗ്രാമില്‍ മമത ബാനര്‍ജി വിജയക്കൊടി നാട്ടി. 1200 വോട്ടിനാണ് മമതയുടെ വിജയം. വിജയത്തിന് പിന്നാലെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് മമതയെ അഭിനന്ദിച്ചു. 

294 സീറ്റുകളില്‍ 292 സീറ്റുകളിലെ ഏകദേശ ചിത്രം വ്യക്തമാകുമ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് 213 സീറ്റുകളിലാണ് ലിഡ് ചെയ്യുന്നത്. ബിജെപി 77 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. 2016ലേതിനെക്കാള്‍ മികച്ച വിജയമാണ് തൃണമൂല്‍ നേടിയത്. 

പാര്‍ട്ടിയുടെ വിജയത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആഘോഷം ആരംഭിച്ചു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ഒപ്പത്തിനൊപ്പമുണ്ടായിരുന്ന ബിജെപിയെ പിന്നിലാക്കിയാണ് നിലവില്‍ തൃണമൂല്‍ മുന്നേറുന്നത്.

292 സീറ്റുകളിലെ ഫലസൂചനകളില്‍ 213 സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിലാണ്. ബിജെപിക്ക് 79 സീറ്റുകളില്‍ ലീഡുണ്ട്. കോണ്‍ഗ്രസ്  ഇടത് സഖ്യത്തിന് നിലവില്‍ രണ്ട് സീറ്റിലാണ് ലീഡുള്ളത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com