ബംഗാളില്‍ ഒപ്പത്തിനൊപ്പം; തൃണമൂലിന് നേരിയ ലീഡ്

50  ബിജെപി - 52 തൃണമൂല്‍ കോണ്‍ഗ്രസ് - സിപിഎം 1 സീറ്റിലും ലീഡ് ചെയ്യുന്നു 
നരേന്ദ്രമോദി - മമതാ ബാനര്‍ജി
നരേന്ദ്രമോദി - മമതാ ബാനര്‍ജി

കൊല്‍ക്കത്ത: വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ പിന്നിടുമ്പോള്‍ പശ്ചിമബംഗാളില്‍ ബിജെപിയും തൃണമൂലും ഒപ്പത്തിനൊപ്പം. 50 സീറ്റില്‍ ബിജെപിയും 52 സീറ്റില്‍ തൃണമൂല്‍ കോണ്‍ഗ്രസുമാണ് ലീഡ് ചെയ്യുന്നത്. സിപിഎം ഒരു സീറ്റിലും ലീഡ് ചെയ്യുന്നു. നന്ദിഗ്രാമില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പിന്നിലാണ്.

വോട്ടെണ്ണുന്ന കേന്ദ്രങ്ങളില്‍ ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 294ല്‍ 292 മണ്ഡലങ്ങളിലെ വോട്ടെണ്ണലാണ് നടക്കുക. ഷംഷേര്‍ഗഞ്ചിലും ജന്‍ഗിപുരിലും വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു. 2,116 സ്ഥാനാര്‍ഥികള്‍ മല്‍സര രംഗത്തുണ്ടായിരുന്നു. 108 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 700 ഹാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. 

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29വരെ 8 ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. ആലിപുര്‍ദ്വാര്‍ അടക്കം അതിര്‍ത്തി മേഖലകള്‍ കനത്ത ജാഗ്രതയിലാണ്. 292 നിരീക്ഷകരെയും 256 കമ്പനി കേന്ദ്രസേനയെയും ബംഗാളിലെ 23 ജില്ലകളിലായി നിയോഗിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാവും വോട്ടെണ്ണല്‍ നടക്കുക. വോട്ടെണ്ണുന്നതിന് മുന്‍പ് ഓരോ മെഷീനും സാനിറ്റൈസ് ചെയ്യും. വോട്ടണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് പുറത്ത് കൂട്ടം കൂടാന്‍ അനുവദിക്കില്ലെന്നും മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com