റായ്പൂർ; ഹാൻഡ് സാനിറ്റൈസർ കുടിച്ച് ഛത്തീസ്ഗഢിൽ രണ്ടുപേർ മരിച്ചു. രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഛത്തീസ്ഗഢിലെ റായ്പൂരിൽ ഞായറാഴ്ച രാത്രിയോടെയാണ് സംഭവമുണ്ടായത്. കോവിഡ് നിയന്ത്രണം ശക്തമായതിനെ തുടർന്ന് മദ്യം ലഭിക്കാതെയായതോടെ സാനിറ്റൈസർ കുടിക്കുകയായിരുന്നു.
നാലു പേരാണ് സാനിറ്റൈസർ കുടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. സാനിറ്റൈസര്‍ കുടിച്ച് അവശരായ ഇവരെ ബിആര്‍ അംബേദ്കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേര് മരിച്ചു. രാജു ചുര, വിജയ് കുമാര്‍ ചൗഹാന് എന്നിവരാണ് മരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച മറ്റു രണ്ടുപേരും ചികിത്സയിലാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ