കോവിഡിൽ തളർന്ന് രാജ്യം, ഇന്നും മൂന്നരലക്ഷത്തിന് മുകളിൽ രോ​ഗികൾ; ചികിത്സയിലുള്ളവർ 35 ലക്ഷത്തിലേക്ക് 

തുടർച്ചയായ ദിവസങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളിൽ
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: തുടർച്ചയായ ദിവസങ്ങളിൽ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളിൽ. ഇന്നലെ 3,57,229 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോ​ഗബാധിതരുടെ ആകെ എണ്ണം 2,02,82,833 ആയി ഉയർന്നതായി കേന്ദ്ര ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ഇന്നലെ മാത്രം 3449 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,22,408 ആയി ഉയർന്നു. നിലവിൽ 34,47,133 പേരാണ് ചികിത്സയിൽ കഴിയുന്നത്.

24 മണിക്കൂറിനിടെ  3,20,289 പേരാണ് രോ​ഗമുക്തി നേടിയത്. ഇതോടെ രോ​ഗമുക്തരുടെ ആകെ എണ്ണം 1,66,13,292 ആയി ഉയർന്നു. നിലവിൽ 15,89,32,921 പേർ വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്നലെ 48,621പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 59,500പേരാണ് രോഗമുക്തരായത്. 567പേര്‍ മരിച്ചു. 6,56,870പേരാണ് ചികിത്സയിലുള്ളത്. 70,851പേര്‍ മരിച്ചു. മുംബൈയില്‍ മാത്രം 2,662പേര്‍ക്കാണ് രോഗം പുതുതായി സ്ഥിരീകരിച്ചത്. 78പേര്‍ മരിച്ചു. 

കര്‍ണാടകയില്‍ 44,438പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 22,112പേര്‍ ബെംഗളൂരുവില്‍ മാത്രം രോഗബാധിതരായി. 20,901പേര്‍ രോഗമുക്തരായപ്പോള്‍ 239 മരണം സ്ഥിരീകരിച്ചു. 4,44,734പേരാണ് ചികിത്സയിലുള്ളത്.  ആകെ മരണം 16,250ആണ്. 

തമിഴ്‌നാട്ടില്‍  20,952പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 18,016പേര്‍ രോഗമുക്തരായി. 122പേര്‍ മരിച്ചു. 1,23,258പേരാണ് തമിഴ്‌നാട്ടില്‍ ചികിത്തയിലുള്ളത്. 10,90,338പേര്‍ രോഗമുക്തരായി. 14,468പേര്‍ മരിച്ചു. ആന്ധ്രയില്‍ 18,972പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഗുജറാത്തില്‍ 12,820പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com