പ്രാ​ദേ​ശി​ക ​വി​ലാ​സം നി​ർ​ബ​ന്ധ​മാ​ക്ക​രു​ത്, കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി 

കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​ശു​പ​ത്രി പ്ര​വേ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ദേ​ശീ​യ ന​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കോ​ട​തി 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂ​ഡ​ല്‍​ഹി: പ്രാ​ദേ​ശി​ക മേ​ല്‍​വി​ലാ​സം ഇ​ല്ലാ​ത്ത​ത് കൊ​ണ്ട് ആശുപത്രിയിലെത്തുന്ന കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ചി​കി​ത്സ നി​ഷേ​ധി​ക്ക​രു​തെ​ന്ന് സു​പ്രീം​കോ​ട​തി. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കാ​ല​ത്ത് മ​രു​ന്നു​ക​ള്‍ ഉ​ള്‍​പ്പ​ടെ അ​വ​ശ്യ സേ​വ​ന​ങ്ങ​ളു​ടെ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി സ്വ​മേ​ധ​യ എ​ടു​ത്ത കേ​സ് പ​രി​ഗ​ണി​ക്ക​വേ​യാ​ണ് നി​ര്‍​ദേ​ശം. 

സം​സ്ഥാ​ന​ങ്ങ​ളി​ലോ കേ​ന്ദ്ര ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലോ പ്രാ​ദേ​ശി​ക മേ​ല്‍​വി​ലാ​സം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളോ മ​റ്റു തി​രി​ച്ച​റി​യി​ല്‍ രേ​ഖ​ക​ളോ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ ആ​ര്‍​ക്കും ത​ന്നെ ചി​കി​ത്സ​യോ അ​വ​ശ്യ മ​രു​ന്നു​ക​ളോ നി​ഷേ​ധി​ക്ക​രു​തെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം.

കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​ശു​പ​ത്രി പ്ര​വേ​ശ​ന​ത്തി​നാ​യി കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ര​ണ്ടാ​ഴ്ച​യ്ക്കു​ള്ളി​ല്‍ ഒ​രു ദേ​ശീ​യ ന​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും സം​സ്ഥാ​ന​ങ്ങ​ള്‍ ഇ​ത് പാ​ലി​ക്ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ ഡി വൈ ച​ന്ദ്ര​ചൂ​ഡ്, എ​ൽ നാ​ഗേ​ശ്വ​ര റാ​വു, എ​സ് ര​വീ​ന്ദ്ര ഭ​ട്ട് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട മൂന്നം​ഗ ബെ​ഞ്ചി​ന്‍റേ​താ​ണ് നി​ര്‍​ദേ​ശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com