കേന്ദ്ര മന്ത്രി തവർചന്ദിന്റെ മകൾ കോവിഡ് ബാധിച്ച് മരിച്ചു

കേന്ദ്ര മന്ത്രി തവർചന്ദ് ​ഗെഹ് ലോട്ടിന്റെ മകൾ കോവിഡ് ബാധിച്ച് മരിച്ചു. യോ​ഗിത സോളങ്കി(42) ആണ് മരിച്ചത്
കേന്ദ്രമന്ത്രി തവർചന്ദ് ഗെഹ് ലോട്ടിന്റെ മകൾ/ഫോട്ടോ:ഫെയ്സ്ബുക്ക്
കേന്ദ്രമന്ത്രി തവർചന്ദ് ഗെഹ് ലോട്ടിന്റെ മകൾ/ഫോട്ടോ:ഫെയ്സ്ബുക്ക്

ഇൻഡോർ: കേന്ദ്ര മന്ത്രി തവർചന്ദ് ​ഗെഹ് ലോട്ടിന്റെ മകൾ കോവിഡ് ബാധിച്ച് മരിച്ചു. യോ​ഗിത സോളങ്കി(42) ആണ് മരിച്ചത്. ഇൻഡോറിലെ മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. 

ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. ശ്വാസകോശത്തിൽ 80 ശതമാനത്തോളം അണുബാധ ബാധിച്ചതാണ് ആരോ​ഗ്യനില വഷളാക്കിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഉജ്ജയിനിലെ ആശുപത്രിയിലാണ് ആദ്യം സോളങ്കിയെ പ്രവേശിപ്പിച്ചത്. 

ആരോ​ഗ്യനില വഷളായതോടെ മേദാന്തയിലേക്ക് മാറ്റി. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com