ബം​ഗാളിൽ സംഘർഷം തുടരുന്നു, നാല് മരണം; വിശദീകരണം തേടി കേന്ദ്രം

സംഘർഷങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. നൂറോളം പാർട്ടി ഓഫീസുകൾ തൃണമൂൽ പ്രവർത്തകർ തകർത്തതായി ബിജെപി ആരോപിച്ചു
മമത ബാനര്‍ജി/ട്വിറ്റര്‍
മമത ബാനര്‍ജി/ട്വിറ്റര്‍

കൊൽക്കത്ത: തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബം​ഗാളിൽ ഉടലെടുത്ത രാഷ്ട്രിയ സംഘർഷങ്ങൾ തുടരുന്നു. സംഘർഷങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടു. നൂറോളം പാർട്ടി ഓഫീസുകൾ തൃണമൂൽ പ്രവർത്തകർ തകർത്തതായി ബിജെപി ആരോപിച്ചു. 

തിങ്കളാഴ്ച രാത്രി വടക്കൻ ജില്ലയായ ബർദമാൻ ജില്ലയിലുണ്ടായ സംഘർഷത്തിലാണ് നാല് പേർ മരിച്ചത്. വിഷയത്തിൽ സംസ്ഥാന സർക്കാരിനോട് കേന്ദ്രം വിശദീകരണം തേടി.

എബിവിപി സംസ്ഥാന കമ്മറ്റി ഓഫീസുകൾക്ക് നേരെ കൊൽക്കത്തയിൽ ആക്രമണമുണ്ടായി. പരിക്കേറ്റ പ്രവർത്തകരെ കാണാനും സംഘർഷ സാധ്യത വിലയിരുത്താനുമായി ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് ബം​ഗാളിൽ എത്തും.

സംഘർഷങ്ങൾ അവസാനിപ്പിക്കണം എന്ന മമതയുടെ ആഹ്വാനത്തിന് ശേഷവും ആക്രമണ സംഭവങ്ങൾ തുടരുകയായിരുന്നു. ബം​ഗാളിലുണ്ടായ ആക്രമണങ്ങളെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അപലപിച്ചു. സിപിഎം ഓഫീസുകൾക്ക് നേരേയും സിപിഎം പ്രവർത്തകരുടെ വീടിന് നേരേയും ആക്രമണം ഉണ്ടായതായി സിപിഎമ്മും ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com