വിറങ്ങലിച്ച് രാജ്യം; ഇന്നലെയും മൂന്നരലക്ഷത്തിന് മുകളില്‍ രോഗികള്‍; ഒരാഴ്ചയ്ക്കിടെ 26 ലക്ഷം പേര്‍ക്ക് കോവിഡ്; മരണം 3786

ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,58,234 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം
ചിത്രം പിടിഐ
ചിത്രം പിടിഐ


ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ കോവിഡ് ബാധിതരുടെ എണ്ണം മൂന്നരലക്ഷത്തിന് മുകളില്‍. 24 മണിക്കൂറിനിടെ 3,82,315 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,06,65,148 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയംവ്യക്തമാക്കുന്നു. ഒരാഴ്ചയ്ക്കിടെ രാജ്യത്ത് 26 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

ഇന്നലെ മാത്രം 3780പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 34 ലക്ഷത്തിലധികം പേരാണ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 1,69,51731 ആയി. മരണം 2,26,188 ആയീി. ഇതുവരെ 16,04,94,188 പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഡല്‍ഹിയില്‍ 24 മണിക്കൂറിനിടെ 19,953 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 18,788 പേര്‍ രോഗമുക്തി നേടി. 338 പേര്‍ മരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 12,32,948 ആയി. 11,24,771 പേര്‍ രോഗമുക്തി നേടി. മരണസംഖ്യ 17,752 ആയി. 90,419 പേരാണ് ചികിത്സയിലുള്ളത്‌.

മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 51,880 പേര്‍ക്കാണ് ഇന്ന് സംസ്ഥാനത്ത് രോഗം കണ്ടെത്തിയത്. 65,934 പേരാണ് ഇന്ന് രോഗ മുക്തി നേടിയത്. 891 പേര്‍ മരിച്ചു. നിലവില്‍ 6,41,910 ആക്ടീവ് കേസുകള്‍. ആകെ മരണം 71,742. ആകെ രോഗികള്‍ 48,22,902. ഇതുവരെയായി രോഗ മുക്തരായവരുടെ എണ്ണം 41,07,092.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com