'ദേവന്‍മാര്‍ക്ക് കോപം'; വൈറസിനെ തുരത്താന്‍ പൂജ, കുടങ്ങളുമായി ആയിരക്കണക്കിന് സ്ത്രീകള്‍ (വീഡിയോ)

കോവിഡ് വ്യാപനം ശക്തമായി തുടരുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ മതപരമായ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് സ്ത്രീകള്‍
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

അഹമ്മദാബാദ്:  കോവിഡ് വ്യാപനം ശക്തമായി തുടരുമ്പോള്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നടത്തിയ മതപരമായ ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയത് ആയിരക്കണക്കിന് സ്ത്രീകള്‍. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലാണ് വന്‍ ആഘോഷം നടന്നത്. ബലിയദേവ് ക്ഷേത്രത്തില്‍ വെള്ളം അര്‍പ്പിക്കല്‍ ചടങ്ങിനാണ് ആയിരക്കണക്കിന് സ്ത്രീകള്‍ ഒത്തുകൂടിയത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.  സംഭവവുമായി ബന്ധപ്പെട്ട് 23പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 

'ദേവന്മാര്‍ക്ക് കോപം' ഉള്ളതിനാലാണ് കോവിഡ് വന്നതെന്ന് പ്രാദേശിക പുരോഹിതന്‍ പറഞ്ഞതിനെ തുടര്‍ന്നാണ് ആഘോഷം നടത്തിയത്. പുരോഹിതന്‍ പറഞ്ഞതിനുസരിച്ച് ആളുകളെ അണിനിരത്തി 'കോവിഡ് ഇല്ലാതാക്കാന്‍' പൂജയും നടത്തി. വരിവരിയായി നടന്നുവരുന്ന സ്ത്രീകളില്‍ നിന്ന് കുടം വാങ്ങി ക്ഷേത്രത്തിന് മുകളില്‍ കൊണ്ടുപോയി വെള്ളം ഒഴുക്കി കളയുന്ന പുരുഷന്‍മാരെയും പുറത്തുവന്ന വീഡിയോകളില്‍ ഒന്നില്‍ കാണാം. 

പൂജ നടത്തി വെള്ളം അര്‍പ്പിച്ച സ്ത്രീകള്‍ സനന്ദ് താലൂക്കിലെ നവപുര, നിധാരദ ഗ്രാമങ്ങളില്‍ ഒത്തുകൂടി. സ്ഥലത്ത് ഡിജെ പാര്‍ട്ടിയും ഒരുക്കിയിരുന്നു. ആഘോഷത്തില്‍ പങ്കെടുത്തവര്‍ മാസ്‌ക് ധരിച്ചിരുന്നില്ല. സംഭവത്തിന്റെ വിഡിയോ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് നടപടി സ്വീകരിച്ചു. ഗ്രാമത്തിലെ സര്‍പഞ്ച് ഉള്‍പ്പെടെ 23 പേര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് അഹമ്മദാബാദ് റൂറല്‍ ഡിഎസ്പി കെ.ടി.കാമരിയ പറഞ്ഞു. ഡിജെ നടത്തിയയാള്‍ക്കെതിരെയും ആഘോഷത്തിന്റെ സംഘാടകനെതിരെയും നടപടിയെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com