ബം​ഗാളിൽ ഇന്ന് മമത ബാനർജിയുടെ സത്യപ്രതിജ്ഞ

തുടർച്ചയായ മൂന്നാം വട്ടമാണ് തൃണമൂൽ കോൺ​ഗ്രസിനെ മമത അധികാരത്തിലെത്തിക്കുന്നത്. രാജ്ഭവനിൽ 10.45നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ
മമതാ ബാനർജി/ഫയല്‍ ചിത്രം
മമതാ ബാനർജി/ഫയല്‍ ചിത്രം

കൊൽക്കത്ത: മമതാ ബാനർജി ഇന്ന് പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. തുടർച്ചയായ മൂന്നാം വട്ടമാണ് തൃണമൂൽ കോൺ​ഗ്രസിനെ മമത അധികാരത്തിലെത്തിക്കുന്നത്. രാജ്ഭവനിൽ 10.45നാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. 

കോവിഡ് വ്യാപന സാഹചര്യത്തിൽ ലളിതമായാണ് സത്യപ്രതിജ്ഞ ചടങ്ങുകൾ. ​ഗവർണർ ജ​ഗദീപ് ധൻകർ സത്യവാചകം ചൊല്ലിക്കൊടുക്കും. മന്ത്രിസഭയിലേക്ക് ആരെല്ലാം വരുമെന്നത് സംബന്ധിച്ച് ഇതുവരെ പ്രഖ്യാപനമുണ്ടായിട്ടില്ല. മന്ത്രിമാരുടെ സത്യപ്രതിജ്ഞ നാളെയാവും എന്നാണ് റിപ്പോർട്ട്. 

2011ലാണ് മമതയുടെ തൃണമൂൽ 34 വർഷം ഭരിച്ച സിപിഐഎം സർക്കാരിനെ താഴെയിറക്കി അധികാരത്തിൽ വരുന്നത്. 2016ൽ ഭരണ തുടർച്ച ലഭിച്ച മമതയ്ക്ക് ഇത്തവണ ബിജെപിയിൽ നിന്ന് വലിയ വെല്ലുവിളി ഉയർന്നു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ ആക്രമണ പരമ്പരകൾ ബം​ഗാളിൽ തുടരുകയാണ്. സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം 14 ആയെന്നാണ് റിപ്പോർട്ട്. സ്ഥിതി​ഗതികൾ വിലയിരുത്തി റിപ്പോർട്ട് നൽകാൻ സംസ്ഥാനത്തോട് കേന്ദ്ര സർക്കാർ നിർദേശിച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com