കോവിഡ് ബാധിച്ച അച്ഛന്റെ യാചന, അമ്മയുടെ എതിര്‍പ്പ് വകവെയ്ക്കാതെ വെള്ളം കൊടുത്ത് മകള്‍; അന്ത്യശ്വാസം വലിച്ച് 50കാരന്‍, നൊമ്പരക്കാഴ്ച

കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ നിലത്തു കിടക്കുന്ന അച്ഛന് വെള്ളം നല്‍കുന്ന മകളുടെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു
കോവിഡ് ബാധിച്ച അച്ഛന് വെള്ളം നല്‍കുന്ന മകള്‍
കോവിഡ് ബാധിച്ച അച്ഛന് വെള്ളം നല്‍കുന്ന മകള്‍

ഹൈദരാബാദ്: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ നിലത്തു കിടക്കുന്ന അച്ഛന് വെള്ളം നല്‍കുന്ന മകളുടെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഊരുവിലക്ക് കല്‍പ്പിച്ചതിന് പിന്നാലെ ഗ്രാമത്തിന് വെളിയില്‍ താമസിച്ച 50കാരനാണ് അവശനായത്. അമ്മ ഉള്‍പ്പെടെ എല്ലാവരുടെയും എതിര്‍പ്പുകള്‍ അവഗണിച്ച്  അച്ഛന് കുപ്പിയില്‍ വെള്ളം കൊടുക്കുന്ന മകളുടെ വീഡിയോയാണ് വൈറലാകുന്നത്.

ആന്ധ്രാപ്രദേശിലെ ശ്രീകാക്കുളത്താണ് സംഭവം. വിജയ് വാഡയില്‍ ജോലി ചെയ്തിരുന്ന 50കാരനാണ് കോവിഡ് ബാധിച്ചത്. കോവിഡ് ബാധിച്ചതോടെ, ഗ്രാമത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് മധ്യവയസ്‌കന് നാട്ടുകാര്‍ വിലക്ക് ഏര്‍പ്പെടുത്തി. വീട്ടില്‍ പോലും കയറാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് ഗ്രാമത്തിന് വെളിയില്‍ കൃഷിയിടത്തിലെ കുടിലിലാണ് 50കാരന്‍ താമസിച്ചത്. 

അതിനിടെ അവശനായി നിലത്ത് കിടക്കുന്ന അച്ഛന് കുപ്പിയില്‍ മകള്‍ വെള്ളം നല്‍കുന്നതാണ് വീഡിയോയിലുള്ളത്. അമ്മ പിടിച്ചുവലിച്ച് മാറ്റുന്നതും മകള്‍ പൊട്ടിക്കരയുന്നതും വീഡിയോയില്‍ വ്യക്തമാണ്. കോവിഡ് ബാധിക്കുമെന്ന ആശങ്കയിലാണ് അമ്മ മകളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നത്. എന്നാല്‍ അച്ഛന്റെ അരികിലേക്ക് ഓടിച്ചെന്ന് മകള്‍ വെള്ളം നല്‍കുന്ന വീഡിയോ നാട്ടുകാരനാണ് ചിത്രീകരിച്ചത്. വെള്ളം കൊടുത്ത് ഏതാനും സമയം കഴിഞ്ഞ് അച്ഛന്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

50കാരനെ ചികിത്സിക്കാന്‍ ആശുപത്രി കിടക്ക ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കുടുംബത്തിനും കോവിഡ് സ്ഥിരീകരിച്ചതോടെ അച്ഛന്റെ അരികിലേക്ക് പോകാവുന്നതാണെന്ന് മകളോടും അമ്മയോടും നാട്ടുകാര്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

കടപ്പാട്: ടിവിഎന്‍ 99

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com