കിടക്കപോലും ലഭിച്ചില്ല; കര്‍ഷകസമരത്തിലെ മുന്നണിപ്പോരാളിയായ 25 കാരി കോവിഡ് ബാധിച്ച് മരിച്ചു

കര്‍ഷകസമരത്തിന്റെ മുന്നണിപ്പോരാളിയായ 25കാരി കോവിഡ് ബാധിച്ച് മരിച്ചു
കര്‍ഷക പ്രക്ഷോഭം / ഫയല്‍ ചിത്രം
കര്‍ഷക പ്രക്ഷോഭം / ഫയല്‍ ചിത്രം


ന്യൂഡല്‍ഹി:കര്‍ഷകസമരത്തിന്റെ മുന്നണിപ്പോരാളിയായ 25കാരി കോവിഡ് ബാധിച്ച് മരിച്ചു. മാസങ്ങളോളം തിക്രി അതിര്‍ത്തിയില്‍ കര്‍ഷകസമരത്തിന് നേതൃത്വം നല്‍കിയവരില്‍ ഒരാളാണ്.

മോമിത എന്ന യുവതിയാണ് മരിച്ചതെന്ന് ഹരിയാന സര്‍ക്കാര്‍ അറിയിച്ചു. ഇവര്‍ പശ്ചിമബംഗാള്‍ സ്വദേശിനിയാണ്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ പ്രചാരണം നടത്തകയും ചെയ്തിരുന്നു.

ഡല്‍ഹി അതിര്‍ത്തിയായ തിക്രിയില്‍ മാസങ്ങളോളം സമരം നടത്തിയ ഇവര്‍ക്ക് ഏപ്രില്‍ 26നാണ് കോവിഡിന്റെ ലക്ഷണങ്ങള്‍ കണ്ടത്. അന്ന് തന്നെ യുവതിയെ ജിഎച്ച് ബഹദൂര്‍ഗഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും എന്നാല്‍ ആസുപത്രിയില്‍ കിടക്ക സൗകര്യം ലഭിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു.  തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയും കോവിഡ് രോഗികളാല്‍ നിറഞ്ഞിരുന്നു. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ആരോഗ്യനില വഷളായി. വെള്ളിയാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com