ലോകത്തിലെ 46 ശതമാനം പുതിയ കോവിഡ് രോ​ഗികളും 25 ശതമാനം മരണവും ഇന്ത്യയിൽ: ലോകാരോ​ഗ്യ സംഘടന

ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 46 ശതമാനവും ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോ​ഗ്യ സംഘടന
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ലോകത്ത് പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ 46 ശതമാനവും ഇന്ത്യയിൽ നിന്നാണെന്ന് ലോകാരോ​ഗ്യ സംഘടന. ആ​ഗോള തലത്തിൽ റിപ്പോർട്ട് ചെയ്യുന്ന മരണങ്ങളിൽ 25 ശതമാനവും ഇന്ത്യയിൽ നിന്നാണ്. 

കഴിഞ്ഞ ഒരാഴ്ചത്തെ കണക്കുകൾ വിശകലനം ചെയ്താണ് ലോകാരോ​ഗ്യ സംഘടനയുടെ പ്രതികരണം. ലോകത്ത് 57 ലക്ഷം കോവിഡ് കേസുകളും 93,000 മരണവുമാണ് കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തത്. ഇതിൽ 26 ലക്ഷം പുതിയ കേസുകളും ഇന്ത്യയിലാണ്. ഇന്ത്യയിലെ ഈ കാലയളവിലെ രോ​ഗ വ്യാപവം 20 ശതമാനമായി ഉയർന്നതായി ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. 

ബുധനാഴ്ച രാവിലെ വന്ന കണക്കുകൾ പ്രകാരം 24 മണിക്കൂറിൽ 3,82,315 പേർക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. 3780 പേർ മരിച്ചു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന മരണ സംഖ്യയാണ് ഇത്. ഇതോടെ രാജ്യത്തെ ആകെ മരിച്ചവരുടെ എണ്ണം 2,26,188ലേക്ക് എത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com