ദിവസങ്ങള്‍ക്കിടെ 28 ദുരൂഹ മരണം; ഗ്രാമം അടച്ചുപൂട്ടി ജില്ലാ ഭരണകൂടം 

ദിവസങ്ങള്‍ക്കിടെ 28 ദുരൂഹ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഒരു ഗ്രാമം അടച്ചിട്ട് ജില്ലാ ഭരണകൂടം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീഗഡ്: ദിവസങ്ങള്‍ക്കിടെ 28 ദുരൂഹ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഹരിയാനയിലെ ഒരു ഗ്രാമം അടച്ചിട്ട് ജില്ലാ ഭരണകൂടം. റോത്തക്ക് ജില്ലയിലെ ടിറ്റോലി ഗ്രാമമാണ് ആളുകള്‍ കൂട്ടത്തോടെ മരിച്ചതോടെ ഭീതിയില്‍ കഴിയുന്നത്.

എല്ലാവരും പനി വന്നാണ് മരിച്ചത്. കോവിഡ് ബാധിച്ചാണ് മരിച്ചതെന്നാണ് നാട്ടുകാരുടെ സംശയം. റോത്തക്ക് നഗരത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തില്‍ 3000ലധികം പേരാണ് താമസിക്കുന്നത്.  ആളുകള്‍ കൂട്ടത്തോടെ മരിച്ചതോടെ തെരുവുകള്‍ ശൂന്യമായി. വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഗ്രാമത്തെ കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിച്ചത്. ഗ്രാമത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേയ്ക്ക് പോകുന്നതിനും ഒരു വഴി മാത്രമേ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

അഞ്ചുദിവസം മുന്‍പ് ഗ്രാമത്തില്‍ ഒരു ദിവസം തന്നെ പതിനൊന്ന് പേരുടെ മൃതദേഹമാണ് ദഹിപ്പിച്ചത്. ഇതിന് മുന്‍പ് ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.രണ്ടുദിവസം പനിച്ചതിന് ശേഷമായിരുന്നു മരണമെന്ന് ഒരാഴ്ചക്കിടെ മരിച്ചവരുടെ കുടുംബാംഗങ്ങള്‍ പറയുന്നു. എല്ലാവര്‍ക്കും സമാനമായ ലക്ഷണങ്ങളാണ് കണ്ടുവന്നത്. 

വിവരം അറിഞ്ഞ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി കുടുംബാംഗങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചു. പ്രദേശത്ത് മരണസംഖ്യ കൂടാതിരിക്കാന്‍ ഹോമങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ഗ്രാമവാസികളെന്നാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com