ബംഗാള്‍ അക്രമം; വസ്തുതാന്വേഷണത്തിന് നാലംഗ സമിതി, 'കടുത്ത' നടപടിയെന്ന് കേന്ദ്രം

ആഭ്യന്തര മന്ത്രാലയ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും
മമത ബാനര്‍ജി/ട്വിറ്റര്‍
മമത ബാനര്‍ജി/ട്വിറ്റര്‍



ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ ബംഗാളിലുണ്ടായ അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രലായം സംഘത്തെ നിയോഗിച്ചു. ആഭ്യന്തര മന്ത്രാലയ അഡീഷനല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘം സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തും.

അക്രമ സംഭവങ്ങളെക്കുറിച്ചു വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇന്നലെ ആഭ്യന്തര മന്ത്രാലയം ബംഗാള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങള്‍ തടയാന്‍ അടിയന്തര നടപടി വേണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇതില്‍ പരാജയപ്പെടുന്ന പക്ഷം ഗൗരവത്തോടെയുള്ള നടപടികളുണ്ടാവുമെന്നും കേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് വസ്തുതാന്വേഷണത്തിനായി സമിതിയെ നിയോഗിച്ച നടപടി.

തെരഞ്ഞെടുപ്പു ഫലം വന്നതിനു പിന്നാലെ തുടങ്ങിയ അക്രമങ്ങളല്‍ ഇതുവരെ ആറു പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തങ്ങളെ ആക്രമിക്കുകയാണെന്നാണ് ബിജെപിയുടെ ആരോപണം. സ്ത്രീകളെ ആക്രമിച്ചതായും വീടുകള്‍ തകര്‍ത്തതായും അവര്‍ പറഞ്ഞു. ഓഫിസുകള്‍ക്കു തീയിടുകയും പ്രവര്‍ത്തകരുടെ കച്ചവട സ്ഥാപനങ്ങള്‍ കൊള്ളയടിക്കുകയും ചെയ്തതായി ബിജെപി പറയുന്നു. 

അക്രമങ്ങളില്‍ പതിനാലു ബിജെപി പ്രവര്‍ത്തകര്‍ മരിച്ചെന്നാണ് പാര്‍ട്ടി പറയുന്നത്. ഒരു ലക്ഷം പേരെങ്കിലും വീടുവിട്ട് ഓടിപ്പോയിട്ടുണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ ജെപി നഡ്ഢ ഇന്നലെ പറഞ്ഞു.

അതേസമയം ബിജെപിക്കാര്‍ ജയിച്ച പ്രദേശങ്ങളിലാണ് അക്രമം നടക്കുന്നതെന്നും അവരാണ് ഇതിനു പിന്നിലെന്നും തൃണമൂല്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com