രക്ഷപ്പെടുന്നതിനിടെ വെടിയുതിര്‍ത്തു, ഗ്രാമവാസി കൊല്ലപ്പെട്ടു; മോഷ്ടാവിനെ നാട്ടുകാര്‍ തല്ലിക്കൊന്നു

ഉത്തര്‍പ്രദേശില്‍ മോഷ്ടാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മോഷ്ടാവിനെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലിക്കൊന്നു. വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തി പുറത്തിറങ്ങിയ മോഷണ സംഘം രക്ഷപ്പടുന്നതിനിടെ നാട്ടുകാര്‍ക്ക് നേരെ നിറയൊഴിച്ചു. അതിനിടെ നാട്ടുകാര്‍ പിടികൂടിയ മോഷ്ടാവിനെയാണ് നാട്ടുകാര്‍ അടിച്ചുകൊന്നത്. മോഷണ സംഘത്തിന്റെ വെടിവയ്പില്‍ ഒരു ഗ്രാമവാസി മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

മൊറാദാബാദ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. രാത്രിയില്‍ മോഷണ ശ്രമത്തിനിടെയാണ് മോഷ്ടാവിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തത്. വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ സംഘത്തെ തിരിച്ചറിഞ്ഞ നാട്ടുകാര്‍ പിന്തുടര്‍ന്നു. രക്ഷപ്പെടുന്നതിനിടെയാണ് മോഷണ സംഘം നാട്ടുകാര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. 

മോഷണ സംഘത്തിന്റെ ആക്രമണത്തില്‍ ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. മോഷണ സംഘത്തെ പിന്തുടരുന്നതിനിടെയാണ് ഒരു മോഷ്ടാവിനെ നാട്ടുകാര്‍ പിടികൂടിയത്.നാട്ടുകാരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ മോഷ്ടാവ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com