എന്ത് വിദേശ സഹായമാണ് നമുക്ക് ലഭിച്ചത്? അതെല്ലാം എവിടെ? കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി രാഹുൽ ​ഗാന്ധി

കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ച ധനസഹായം എവിടെയെന്ന് കേന്ദ്രത്തോട് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി/ഫയല്‍ ചിത്രം


ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി മറികടക്കുന്നതിനായി വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ച ധനസഹായം എവിടെയെന്ന് കേന്ദ്രത്തോട് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ ചോദ്യങ്ങൾ. 

എന്തെല്ലാം വിദേശ സഹായമാണ് നമുക്ക് ലഭിച്ചത്? അതെല്ലാം എവിടെ? ഇതിന്റെയൊക്കെ ​ഗുണഭോക്താക്കൾ ആരാണ്? സംസ്ഥാനങ്ങൾക്ക് എങ്ങനെയാണ് ഈ സഹായങ്ങൾ എത്തിക്കുക? എന്താണ് ഇതിലൊന്നും സുതാര്യത ഇല്ലാത്തത്? കേന്ദ്രസർക്കാരിന് ഇതിലെല്ലാം എന്തെങ്കിലും ഉത്തരവാദിത്വം ഉണ്ടോ എന്നെല്ലാമാണ് രാഹുൽ ​ഗാന്ധി ഉന്നയിക്കുന്ന ചോദ്യം. 

300 കോടി ടൺ കോവിഡ് അടിയന്തര സഹായങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്ന് ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡിൽ ഇന്ത്യ വലയുന്നതിന് ഇടയിൽ ഒരുപാട് ലോക രാജ്യങ്ങളും സംഘടനകളും ഇന്ത്യക്ക് സഹായ ഹസ്തം നീട്ടി മുൻപോട്ട് വന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com