ദുര്‍ഘട സന്ധിയില്‍ ജനങ്ങളെ കൈവിടാനാവില്ല; ഓക്‌സിജന്‍ വിതരണത്തിനുള്ള ഹൈക്കോടതി വിധിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി

ദുര്‍ഘട സന്ധിയില്‍ ജനങ്ങളെ കൈവിടാനാവില്ല; ഓക്‌സിജന്‍ വിതരണത്തിനുള്ള ഹൈക്കോടതി വിധിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി
സുപ്രീം കോടതി/ ഫയല്‍ ചിത്രം
സുപ്രീം കോടതി/ ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കര്‍ണാടകയിലേക്ക് കൂടുതല്‍ ഓക്‌സിജന്‍ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്‍കിയ ഹൈക്കോടതി വിധിയില്‍ ഇടപെടില്ലെന്ന് സുപ്രീം കോടതി. കര്‍ണാടകയിലെ ജനങ്ങളെ ദുര്‍ഘട സന്ധിയില്‍ കൈവിടാനാവില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

സംസ്ഥാനത്തേക്കുള്ള ഓക്‌സിജന്‍ 965 മെട്രിക് ടണ്ണില്‍നിന്ന് 1200 മെട്രിക് ടണ്‍ ആയി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിച്ചാണ് കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

ഹൈക്കോടതിയുടേത് എല്ലാ വശങ്ങളും പരിഗണിച്ചെടുത്ത പക്വമായ ഉത്തരവാണെന്ന് സുപ്രീം കോടതി പറഞ്ഞു. എല്ലാ ഹൈക്കോടതികളും ഇത്തരത്തില്‍ ഉത്തരവിടാന്‍ തുടങ്ങിയാല്‍ ഓക്‌സിജന്‍ വിതരണം പാടേ താളം തെറ്റുമെന്ന കേന്ദ്ര വാദം സുപ്രീം കോടതി സ്വീകരിച്ചില്ല.

വസ്തുതകള്‍ പരിശോധിക്കാതെയല്ല ഹൈക്കോടതി വിധി പറഞ്ഞിട്ടുള്ളത്. അതുകൊണ്ട് ഞങ്ങള്‍ അതില്‍ ഇടപെടുന്നില്ല. കര്‍ണാടകയിലെ ജനങ്ങളെ ദുര്‍ഘടാവസ്ഥയില്‍ കൈവിടാനാവില്ല- ജസ്റ്റിസ് എംആര്‍ ഷാ കൂടി ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com