ഗര്‍ഭിണികളും അംഗപരിമിതരും ഓഫീസില്‍ വരേണ്ട; കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാര്‍ഗരേഖയില്‍ ഇളവ് 

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാര്‍ഗരേഖയില്‍ ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മാര്‍ഗരേഖയില്‍ ഇളവ് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍.ഗര്‍ഭിണികളും അംഗപരിമിതരും ഓഫീസില്‍ വരേണ്ടതില്ല എന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. പകരം അവര്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്താല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

നിലവില്‍ രാജ്യത്ത് ആശുപത്രികള്‍ കോവിഡ് രോഗികളെ കൊണ്ട് നിറയുകയാണ്. ഓക്‌സിജന്‍ പോലെ ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ക്ഷാമവും നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഓഫീസില്‍ ജീവനക്കാര്‍ ഹാജരാകുന്നതുമായി ബന്ധപ്പെട്ട് മാര്‍ഗരേഖ പുതുക്കിയത്.  വിവിധ മന്ത്രാലയങ്ങളിലെയും വിവിധ വകുപ്പുകളിലെയും സെക്രട്ടറിമാര്‍ ഓഫീസില്‍ ജീവനക്കാര്‍ എത്തുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.

കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാര്‍ക്കുള്ള നിയന്ത്രണം മെയ് 31 വരെ നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അണ്ടര്‍ സെക്രട്ടറി മുതല്‍ താഴെ തട്ടിലുള്ള ജീവനക്കാര്‍ വരെയുള്ള വിഭാഗം ജീവനക്കാരില്‍ 50 ശതമാനം ഓഫീസില്‍ എത്തിയാല്‍ മതി. ഓഫീസില്‍ എത്തുന്നതിന് വ്യത്യസ്ത സമയക്രമം നിശ്ചയിച്ച് ആള്‍ക്കൂട്ടം ഒഴിവാക്കണം. . കണ്ടെയ്ന്‍മെന്റ് സോണുകളില്‍ നിന്ന് വരുന്നവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com