വിവാഹത്തിന് വരെ വിലക്ക്; രാജസ്ഥാനിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജസ്ഥാന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ജയ്പൂര്‍: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജസ്ഥാന്‍. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. തിങ്കളാഴ്ച മുതല്‍ മെയ് 24വരെയാണ് ലോക്ക്ഡൗണ്‍.

ലോക്ക്ഡൗണ്‍ കാലയളവില്‍ അന്തര്‍ സംസ്ഥാനയാത്രകള്‍ക്കു വിലക്കുണ്ട്. മെയ് 31വരെ വിവാഹങ്ങള്‍ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി.
സംസ്ഥാനത്ത് ഇന്നലെ 17,532 പേര്‍ക്കാണ് കോവിഡ് ബാഝിച്ചത്. 161 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6,182 ആയി ഉയര്‍ന്നു. രോഗബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 

വിവാഹത്തിനായി മുന്‍കൂട്ടി ബുക്ക് ചെയ്ത വിവാഹമണ്ഡപങ്ങള്‍ക്കുള്‍പ്പടെയുള്ള തുക തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. വീടുകളില്‍ 11 പേരെ പങ്കെടുപ്പിച്ച് കല്യാണം നടത്തുന്നതിന് അനുമതിയുണ്ട്.അടിയന്തര ആവശ്യത്തിനുള്ള വാഹനങ്ങള്‍ക്ക് മാത്രമാണ് അനുമതി. സ്വകാര്യവാഹനനങ്ങളും പൊതുഗതാഗതവും നിരോധിക്കും. ആരാധനാലയങ്ങള്‍ അടച്ചിടും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com