കോവിഡ് മൂന്നാം തരം​ഗം കൂടുതൽ ബാധിക്കുക കുഞ്ഞുങ്ങളെ, നേരിടാൻ ഒരുങ്ങണം; കേന്ദ്രത്തോട് സുപ്രീംകോടതി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th May 2021 07:16 AM  |  

Last Updated: 07th May 2021 07:16 AM  |   A+A-   |  

Supreme CourtSuo Moto Cognizance Of COVID Issues

സുപ്രീം കോടതി/ ഫയല്‍ ചിത്രം

 

ന്യൂഡൽഹി: കോവിഡ് മൂന്നാം തരം​ഗം നേരിടാൻ സജ്ജമാവാൻ കേന്ദ്ര സർക്കാരിനോട് സുപ്രീംകോടതി. ഇത് മുൻപിൽ കണ്ട് ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ സംഭരണ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണം എന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, എം ആർ ഷാ എന്നിവർ അടങ്ങുന്ന ബെഞ്ച് നിർദേശിച്ചു. 

കോവിഡ് മൂന്നാം തരം​ഗം രാജ്യത്തുണ്ടായാൽ അത് മുതിർന്നവരേക്കാൾ കുഞ്ഞുങ്ങളെയാണ് ബാധിക്കുക എന്ന വിദ​ഗ്ധരുടെ മുന്നറിയിപ്പ് സുപ്രീംകോടതി ചൂണ്ടിക്കാണിച്ചു. മുതിർന്നവരേക്കാൾ കുഞ്ഞുങ്ങൾക്ക് ആജിവനശക്തി കൂടുതലാണെങ്കിലും രോ​ഗം വന്നാൽ അവർക്ക് സ്വയം ആശുപത്രിയിൽ പോവാൻ സാധിക്കില്ല. മാതാപിതാക്കളുടെ സഹായം ഇവർക്ക് വേണം. അങ്ങനെ വരുമ്പോൾ കുഞ്ഞുങ്ങൾ പ്രയാസപ്പെട്ടേക്കാം എന്ന് കോടതി പറഞ്ഞു. 

ഓക്സിജൻ വിനിയോ​ഗം സംബന്ധിച്ച് പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ ഉന്നയിക്കാൻ കേന്ദ്രത്തേയും ഡൽഹി സർക്കാരിനേയും അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഡൽഹിയിൽ ഓക്സിജൻ ക്ഷാമം മൂലം രോ​ഗികൾ മരിക്കുന്നു എന്നത് നിഷേധിക്കാനാവില്ല. ഈ സാഹചര്യത്തിൽ ഇനി ഉത്തരവുണ്ടാവുന്നത് വരെ ഡൽഹിക്ക് 700 എടി ഓക്സിജൻ വിതരണം ഉറപ്പാക്കണം എന്നും കോടതി നിർദേശിച്ചു.