ഛോട്ടാ രാജന്‍ ജീവിച്ചിരിപ്പുണ്ട്! മരണ വാര്‍ത്ത തെറ്റാണെന്ന് എയിംസ് അധികൃതര്‍

ഛോട്ടാ രാജന്‍ ജീവിച്ചിരിപ്പുണ്ട്! മരണ വാര്‍ത്ത തെറ്റാണെന്ന് എയിംസ് അധികൃതര്‍
ഫയൽ ചിത്രം
ഫയൽ ചിത്രം

ന്യൂഡല്‍ഹി: അധോലോക കുറ്റവാളി ഛോട്ടാ രാജന്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്ന വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കി എയിംസ് അധികൃതര്‍. കോവിഡ് ബാധിതനായി ഛോട്ടാ രാജന്‍ എയിംസിലാണ് ചികിത്സയില്‍ കഴിയുന്നത്. അതിനിടെയാണ് മരിച്ചതായുള്ള വാര്‍ത്തകള്‍ വന്നത്. എന്നാല്‍ രാജന്‍ മരിച്ചിട്ടില്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നും എയിംസ് അധികൃതര്‍ വ്യക്തമാക്കി. 

ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 26നാണ് ഛോട്ടാ രാജനെ ഡല്‍ഹിയിലെ എയിംസില്‍ പ്രവേശിപ്പിച്ചത്. 2015ല്‍ ഇന്തോനേഷ്യയില്‍ നിന്ന് പിടികൂടിയ ഛോട്ടാ രാജന്‍ തീഹാര്‍ ജയിലില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെയാണ് കോവിഡ് ബാധിച്ചത്. 

കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് വീഡിയോ കോണ്‍ഫറന്‍സ് വഴി ഛോട്ടാ രാജനെ ഹാജരാക്കാന്‍ സാധിക്കില്ലെന്ന് ജയില്‍ അധികൃതര്‍ സെഷന്‍സ് കോടതിയെ അറിയിച്ചിരുന്നു. 70 ക്രിമിനല്‍ കേസില്‍ പ്രതിയായിരുന്നു ഛോട്ടാ രാജന്‍. തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. മഹാരാഷ്ട്രയില്‍ കുറ്റകൃത്യങ്ങളിലൂടെയാണ് ഛോട്ടാ രാജന്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com