കോവിഡ് സ്ഥിരീകരിച്ചിട്ടും വിവാഹത്തില്‍ പങ്കെടുത്തു; സദ്യ വിളമ്പി; കൂട്ടത്തോടെ വൈറസ് വ്യാപനം; ഗ്രാമം അടച്ചു; കേസ്

27ന് കോവിഡ് സ്ഥിരീകരിച്ച മിശ്ര 29ന് കോവിഡ് നിര്‍ദേശം ലംഘിച്ച് കല്യാണചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്വാറന്റൈന്‍ ലംഘിച്ച് വിവാഹത്തില്‍ പങ്കെടുത്ത രണ്ട് കോവിഡ് രോഗികള്‍ വൈറസ് വ്യാപനത്തിന് ഇടയാക്കിയതിന് പിന്നാലെ മധ്യപ്രദേശില്‍ ഒരുഗ്രാമം അധികൃതര്‍ അടച്ചുപൂട്ടി. നാല്‍പ്പത് പേര്‍ക്ക് രോഗപ്പകര്‍ച്ചയ്ക്ക് കാരണക്കാരായ രണ്ട് കോവിഡ് രോഗികള്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. മധ്യപ്രദേശിലെ നിവാരിയിലാണ് സംഭവം.

പ്രതികളായ കോവിഡ് രോഗികള്‍ അരുണ്‍ മിശ്ര, സ്വരൂപ് സിംഗ് എന്നിവരെ പൃഥ്വിപൂരിലെ കോവിഡ് 19 കെയര്‍ സെന്ററില്‍ പാര്‍പ്പിച്ചതായും മൂന്നാമത്തെ പ്രതി രഞ്ജന്‍ നായക് ഒളിവിലാണെന്നും ജെറോണ്‍ പോലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ സുരേന്ദ്ര സിംഗ് യാദവ് പറഞ്ഞു. മൂവര്‍ക്കുമെതിരെ ദുരന്തനിവാരണപ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഏപ്രില്‍ 27നാണ് മിശ്രക്ക് കോവിഡ് ബാധിച്ചത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇയാള്‍ക്ക് മരുന്ന് നല്‍കിയതിന് പിന്നാലെ വീട്ടില്‍ തന്നെ തുടരാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇത് ലംഘിച്ച് നാല്‍പ്പത് കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്ത് വിവാഹത്തിനായി രണ്ടാം ദിവസം ഇയാള്‍ പോകുകയായിരുന്നു. വിവാഹത്തില്‍ പങ്കെടുത്തവര്‍ക്ക് ഇയാള്‍ ഭക്ഷണം വിളമ്പുകയും ചെയ്തിരുന്നതായും അധികൃതര്‍ പറയുന്നു. ശര്‍മ്മയ്ക്ക് കോവിഡ് ഉണ്ടെന്ന കാര്യം വരന്റെ സഹോദരന് അറിയാമായിരിന്നിട്ടും അയാള്‍ ഇക്കാര്യം മറച്ചുവച്ചതിനാണ് കേസ് എടുത്തത്. രോഗികളായ മൂവരും 25നും 30നും ഇടയില്‍ പ്രായമുള്ളവരാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com