കോവിഡ് മാറാൻ ഗോമൂത്രം, സ്വയം കുടിച്ചുകാണിച്ച് ബിജെപി എംഎൽഎ; വിഡിയോ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th May 2021 01:43 PM  |  

Last Updated: 08th May 2021 01:45 PM  |   A+A-   |  

cow_urine_drink

BJP MLA Surendra Singh

 

ലഖ്നൗ: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രോ​ഗം പ്രതിരോധിക്കാൻ ഗോമൂത്രം കുടിക്കാൻ ആഹ്വാനം ചെയ്ത് ഉത്തർ പ്രദേശ് ബിജെപി എംഎൽഎ. ഗോമൂത്രം എങ്ങനെ കുടിക്കണമെന്ന് സ്വയം കാണിച്ചാണ് ആഹ്വാനം. ഉത്തർ പ്രദേശിലെ ബല്ലിയ ജില്ലയിലെ ബൈരിയ നിയോജക മണ്ഡലത്തിലെ എംഎൽഎയായ സുരേന്ദ്ര സിങ്ങാണ് വിഡിയോയിലൂ‌ടെ ഇക്കാര്യം നിർദേശിച്ചത്. 

ദിവസവും 18 മണിക്കൂർ ജനങ്ങൾക്കു വേണ്ടി പ്രവർത്തിക്കുന്ന താൻ ഊർജസ്വലനായി ഇരിക്കുന്നതിന്റെ രഹസ്യം ഗോമൂത്രമാണെന്നാണ് സുരേന്ദ്ര സിങ്ങ് പറയുന്നത്. കോവിഡിനെ പിടിച്ചുകെട്ടാൻ ഗോമൂത്രത്തിന് കഴിയമെന്നും അദ്ദേഹം പറഞ്ഞു. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു. 

​ഗോമൂത്രം എങ്ങനെയാണ് കുടിക്കേണ്ടതെന്ന് സുരേന്ദ്ര വിശദീകരിക്കുന്നുമുണ്ട്. രാവിലെ വെറും വയറ്റിൽ രണ്ടോ മൂന്നോ സ്പൂൺ ഗോമൂത്രം വെള്ളം ചേർത്ത് കുടിക്കണമെന്നാണ് പറയുന്നത്. അരമണിക്കൂർ വേറൊന്നും കഴിക്കരുത്. കോവിഡിനെ മാത്രമല്ല മിക്ക രോഗങ്ങളെയും പ്രത്യേകിച്ച് ഹൃദ്രോഗങ്ങളെ ചെറുക്കാൻ ഗോമൂത്രത്തിന് കഴിയുമെന്നും അദ്ദേഹം പറയുന്നു. വിഡിയോയ്ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നതെങ്കിലും തന്റെ വിഡിയോ ലോകം മുഴുവൻ പ്രചിരിപ്പിച്ച് എല്ലാവരും കോവിഡിൽനിന്നു മുക്തി നേടണമെന്നാണ് എംഎൽഎ പറയുന്നത്.