ഹിമാചലിലേക്ക് യാത്ര ചെയ്യാൻ ബച്ചനും ട്രംപും; വ്യാജ ഇ-പാസ് നേടിയവർക്കെതിരെ കേസെടുത്ത് പൊലീസ് 

ഡോണൾഡ് ട്രംപ്, അമിതാഭ് ബച്ചൻ എന്നിവരുടെ പേരിലുള്ള വ്യാജ ഇ–പാസുകളാണ് പൊലീസ് കണ്ടെടുത്തത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പ്രമുഖ വ്യക്തികളുടെ പേരിൽ വ്യാജ ഇ– പാസ് നേടിയവർക്കെതിരെ പൊലീസ് കേസെടുത്തു. ഹിമാചൽ പ്രദേശിലേക്ക് പ്രവേശിക്കാൻ മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ന‌ടൻ അമിതാഭ് ബച്ചൻ എന്നിവരുടെ പേരിലുള്ള വ്യാജ ഇ–പാസുകളാണ് പൊലീസ് കണ്ടെടുത്തത്. ഇത്തരത്തിൽ വ്യാജ പാസ് നേടിയവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് ഷിംല പൊലീസ് പറഞ്ഞു.  

ട്രംപിന്റെയും ബച്ചന്റെയും പേരിൽ സ്വന്തമാക്കിയ രണ്ട് ഇ - പാസിലും ഒരേ മൊബൈൽ നമ്പറും ആധാർ നമ്പറുമാണ് നൽകിയിരിക്കുന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഐടി വിഭാഗം പൊലീസിനു പരാതി നൽകി. തുടർന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

കോവിഡ് പശ്ചാത്തലത്തിൽ ഏപ്രിൽ 27 മുതൽ സംസ്ഥാനത്തേക്കു പ്രവേശിക്കേണ്ടവർക്ക് ഇ–പാസുകൾ നിർബന്ധമാക്കിയിരുന്നു. പക്ഷെ വ്യാജവിവരങ്ങൾ നൽകി പലരും പാസ് കൈക്കലാക്കുന്നതായാണ് റിപ്പോർട്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com