വെറും വയറ്റില്‍ കഴിക്കുക; അരമണിക്കൂര്‍ നേരത്തേക്ക് ഭക്ഷണം ഒഴിവാക്കുക; കോവിഡ് 'പമ്പകടക്കും'; ഗോ മൂത്രം കുടിച്ച് ബിജെപി എംഎല്‍എ; വീഡിയോ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2021 11:20 AM  |  

Last Updated: 09th May 2021 11:21 AM  |   A+A-   |  

Surendra_Singh

ബിജെപി എംഎല്‍എ സുരേന്ദ്രസിങ്‌

 

ലക്‌നൗ: കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും നല്ല ഔഷധം ഗോ മൂത്രമാണെന്ന് ഉത്തര്‍പ്രദേശ് ബിജെപി എംഎല്‍എ സുരേന്ദ്രസിങ്. തന്നെ കോവിഡില്‍ രക്ഷിച്ചത് ഗോ മൂത്രമാണെന്നും എംഎല്‍എ പറയുന്നു. ജനങ്ങളോട് രോഗപ്രതിരോധത്തിനായി പശുമൂത്രം കുടിക്കണമെന്നും അദ്ദേഹം പറഞ്ഞു.

തണുത്തവെള്ളത്തില്‍ ഗോ മൂത്രം കുടിക്കണമെന്നാണ് എംഎല്‍എയുടെ നിര്‍ദേശം. ബാലിയ ജില്ലയിലെ ബൈറിയ മണ്ഡലത്തില്‍ നിന്നുള്ള എംഎഎല്‍എയാണ് സുരേന്ദ്ര സിങ്. അദ്ദേഹം ഗോമൂത്രം കുടിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. ഗോമൂത്രം കഴിച്ചാല്‍ കോറോണ വൈറസിനെ നിയന്ത്രിക്കാമെന്നും അദ്ദേഹം പറയുന്നു.

ഒരുദിവസം 18 മണിക്കൂര്‍ ജോലിചെയ്തിട്ടും തന്റെ ആരോഗ്യത്തിന്റെ രഹസ്യം ഗോ മൂത്രമാണെന്നും എംഎല്‍എ പറയുന്നു. രാവിലെ എഴുന്നേറ്റശേഷം വെറും വയറ്റില്‍ മൂത്രം കുടിക്കണം. മൂന്നോ നാലോ ഗ്ലാസ് വെള്ളത്തില്‍ കലര്‍ത്തിയശേഷമായിരിക്കണം ഗോമൂത്രം കുടിക്കേണ്ടത്. ഗോമൂത്രം കുടിച്ച ശേഷം അരമണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കരുതെന്നും എംഎല്‍എ പറയുന്നു. കോവിഡിന് മാത്രമല്ല മറ്റ് എല്ലാരോഗങ്ങള്‍ക്കും ഇത് ഉപയോഗിക്കാമെന്നും ഹൃദ് രോഗികള്‍ക്ക് ഇത് ഏറെ ഫലപ്രദമാണെന്നും അദ്ദേഹം പറയുന്നു