പാൽ, ​ഗോമൂത്രം എന്നിവയിൽ നിന്ന് മരുന്ന്; ​ഗുജറാത്തിൽ ​ഗോശാലയും കോവിഡ് ചികിത്സാ കേന്ദ്രം

പാൽ, ​ഗോമൂത്രം എന്നിവയിൽ നിന്ന് മരുന്ന്; ​ഗുജറാത്തിൽ ​ഗോശാലയും കോവിഡ് ചികിത്സാ കേന്ദ്രം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ​ഗുജറാത്തിൽ ​ഗോശാല കോവിഡ് ചികിത്സാ കേന്ദ്രം. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിലെ തെടോഡ ഗ്രാമത്തിലാണ് കോവിഡ് ചികിത്സയ്ക്കായി ​​ഗോശാലയിൽ സൗകര്യങ്ങൾ ഒരുക്കിയത്. 5000 പശുക്കളുള്ള ഗോശാലയിൽ 40 കിടക്കകളുള്ള കോവിഡ് ആശുപത്രിയാണ് ഒരുക്കിയിരിക്കുന്നത്.

കോവിഡ് ബാധിച്ചവരെ ഗോശാലയിൽ സജ്ജമാക്കിയ ആശുപത്രിയിലെത്തിച്ച ശേഷം ആയുർവേദ വിധിപ്രകാരമാണ് ചികിത്സ നൽകുന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വേദ ലക്ഷണ പ‍ഞ്ചഗവ്യ ആയുർവേദ കോവിഡ് ഐസൊലേഷൻ സെന്റർ എന്നാണു കേന്ദ്രത്തിന്റെ പേര്.

ഈ മാസം അഞ്ചിനാണ് ആശുപത്രി പ്രവർത്തനം ആരംഭിച്ചത്. ഗ്രാമത്തിലെ ഏഴു കോവിഡ് രോഗികളാണ് ഇപ്പോൾ ഇവിടെ ചികിത്സയിലുള്ളത്. പാലിൽ നിന്നും ഗോമൂത്രത്തിൽ നിന്നും നിർമിക്കുന്ന എട്ട് മരുന്നുകളാണ് കോവിഡ് രോഗികൾക്ക് നൽകുന്നത് എന്നാണ് റിപ്പോർട്ട്. ഗോമൂത്രത്തിൽ നിന്നു തയാറാക്കുന്ന ‘ഗോതീർഥ്’ എന്ന മരുന്നും കൊടുക്കുന്നുണ്ട്.

രോഗികളുടെ പരിചരണത്തിന് രണ്ട് ആയുർവേദ ഡോക്ടർമാരുടെ സേവനമുണ്ട്. രോഗികൾ  ആവശ്യപ്പെട്ടാൽ ചികിത്സ നൽകാൻ രണ്ട് എംബിബിഎസ് ഡോക്ടർമാരും സജ്ജമാണ്. ഗ്രാമങ്ങൾക്കു കോവിഡ് ചികിത്സാ സെന്ററുകൾ ആരംഭിക്കാൻ ഗുജറാത്ത് സർക്കാർ അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ​ഗോശാല ചികിത്സാ കേന്ദ്രമാക്കി മാറ്റിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com