ആദ്യം ഗര്‍ഭസ്ഥ ശിശു, പിന്നാലെ ഗര്‍ഭിണിയായ ഡോക്ടറും കോവിഡിന് ഇരയായി, നടുങ്ങി ആരോഗ്യപ്രവര്‍ത്തകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th May 2021 05:22 PM  |  

Last Updated: 09th May 2021 05:22 PM  |   A+A-   |  

COVID UPDATES INDIA

പ്രതീകാത്മക ചിത്രം

 

ചെന്നൈ: മധുരയില്‍ എട്ടുമാസം ഗര്‍ഭിണിയായ ഡോക്ടര്‍ കോവിഡ് ബാധിച്ച് മരിച്ചതിന്റെ നടുക്കത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍. അനുപ്പനടി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസറായ പി ഷണ്‍മുഖപ്രിയയാണ് മരിച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളാവുകയായിരുന്നു.

ഏപ്രില്‍ 28ന് തൊണ്ടവേദനയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആര്‍ടി-പിസിആര്‍ പരിശോധനയ്ക്ക് വിധേയയായി. എന്നാല്‍ പരിശോധനാഫലം നെഗറ്റീവായിരുന്നു. തുടര്‍ന്ന് പ്രസവാവധിക്ക് അപേക്ഷിച്ച ശേഷം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിച്ചു. ഇവിടെ വച്ചാണ് കോവിഡ് സ്ഥിരീകരിച്ചത്.

ചികിത്സയിലിരിക്കേ, ദിവസങ്ങള്‍ക്ക് ശേഷം ഷണ്‍മുഖപ്രിയയ്ക്ക് ശാരിരീക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട് തുടങ്ങി. ഉടന്‍ തന്നെ വിദഗ്ധ ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാവിലെ ഗര്‍ഭസ്ഥ ശിശു മരിച്ചു. ഇതിന് പിന്നാലെ ഡോക്ടറും മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.