കോവിഡ് രോഗികളെ ചികിത്സിക്കാന്‍ പഴക്കച്ചവടക്കാരന്‍ വ്യാജ ഡോക്ടറായി; ഓം നാരായണ ഡിസ്പെന്‍സറി പൊലീസ് 'പൂട്ടിച്ചു', അറസ്റ്റ് 

മഹാരാഷ്ട്രയില്‍ ഡോക്ടര്‍ എന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരന്‍ അറസ്റ്റില്‍
ഫയൽ ചിത്രം
ഫയൽ ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഡോക്ടര്‍ എന്ന വ്യാജേന കോവിഡ് രോഗികളെ ചികിത്സിച്ച പഴക്കച്ചവടക്കാരന്‍ അറസ്റ്റില്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച വ്യാജ ഡിസ്‌പെന്‍സറിയില്‍ കോവിഡ് രോഗികള്‍ക്ക് മരുന്ന് നല്‍കുന്നതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

നാഗ്പൂര്‍ ജില്ലയിലാണ് സംഭവം. പഴക്കടച്ചവടക്കാരനായ ചന്ദന്‍ നരേഷ് ചൗധരിയാണ് അറസ്റ്റിലായത്. പഴക്കടച്ചവടത്തിനിടെ ഇലക്ട്രീഷനായും ഇയാള്‍ ജോലി ചെയ്തിരുന്നു. അതിനിടെ അഞ്ചുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഓം നാരായണ എന്ന പേരില്‍ ഡിസ്‌പെന്‍സറി ആരംഭിച്ചത്. രോഗികള്‍ക്ക് ആയുര്‍വ്വേദ ചികിത്സയിലാണ് നല്‍കിയിരുന്നതെന്ന് പൊലീസ് പറയുന്നു.

കോവിഡ് രണ്ടാം തരംഗത്തില്‍ നിരവധിപ്പേര്‍ രോഗികള്‍ ആയത് അവസരമായി കണ്ടാണ് ഇയാള്‍ കോവിഡ് ചികിത്സ ആരംഭിച്ചതെന്ന് പൊലീസ് പറയുന്നു. ഇയാളുമായി പരിചയമുള്ളയാളാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. ഡിസ്‌പെന്‍സറിയില്‍ പരിശോധന നടത്തിയ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഡിസ്‌പെന്‍സറിയില്‍ നിന്ന് സിറിഞ്ചുകളും ഓക്്‌സിജന്‍ സിലിണ്ടറുകളും പൊലീസ് പിടിച്ചെടുത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com