കോവിഡ് സ്ഥിരീകരിച്ച 13 ജയില്‍പ്പുള്ളികള്‍ തടവുചാടി; പൊലീസ് അന്വേഷണം തുടങ്ങി

തടവുപുള്ളികളെ പിടികുടുന്നതിനായി നാല് ടീമിനെ പൊലീസ് വിനിയോഗിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ചണ്ഡിഗഡ്: കോവിഡ് സ്ഥീരീകരിച്ച തടവുപുള്ളികള്‍ കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് കടന്നുകളഞ്ഞു. കോവിഡ് കേസുകള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ജയിലിലെ ഒരു ബ്ലോക്ക് കോവിഡ് കെയര്‍ സെന്ററാക്കി മാറ്റിയിരുന്നു. ഹരിയാനയിലെ രേവാരി ജില്ലയിലാണ് സംഭവം. തടവുപുള്ളികളെ പിടികുടുന്നതിനായി നാല് ടീമിനെ പൊലീസ് വിനിയോഗിച്ചു. സമീപജില്ലകളിലെ പൊലീസുമായി സഹകരിച്ചാണ് അന്വേഷണമെന്നും മുതിര്‍ന്ന് പൊലീസ് ഓഫീസര്‍ പറഞ്ഞു. 

ശനി, ഞായര്‍ രാത്രികളിലാണ് പ്രതികള്‍ രക്ഷപ്പെട്ടത്. കൊലപാതകം, ബലാത്സംഗം, തുടങ്ങിയ കുറ്റങ്ങള്‍ ശിക്ഷ അനുഭവിക്കുന്നവരാണ് കോവിഡ് കെയര്‍ സെന്ററില്‍ നിന്ന് രക്ഷപ്പെട്ടത്. ഇവര്‍ ഇരുമ്പ് ഗ്രില്‍ മുറിച്ച് മാറ്റിയാണ് കടന്നുകളഞ്ഞത്. 

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കോവിഡ് പോസീറ്റാവായ തടവുപുള്ളികളെയാണ് രേവാരി ജയിലിലെ പ്രത്യേക കോവിഡ് കെയര്‍ സെന്ററില്‍ എത്തിച്ചത്. ഇതില്‍ 13 പേരാണ് കോവിഡ് കെയര്‍ സെന്ററില്‍ നിന്നും പുറത്തുചാടിയത്. തടവുകാരെ പതിവായി എണ്ണുന്നതിനിടെ പതിമൂന്ന് പേരുടെ കുറവ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ജയില്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും ജയിലധികൃതരുടെ അശ്രദ്ധ അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com