തർക്കത്തിന് പരിഹാരമായി; ഹിമന്ത വിശ്വ ശർമ്മ അസം മുഖ്യമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യമന്ത്രിയായി ഹിമന്ത വിശ്വയുടെ പേര് നിര്‍ദേശിച്ചത്
ഹിമന്ത വിശ്വ ശര്‍മ്മ/ ചിത്രം പിടിഐ
ഹിമന്ത വിശ്വ ശര്‍മ്മ/ ചിത്രം പിടിഐ

ദിസ്പൂർ: ഹിമന്ത വിശ്വ ശർമ്മ അസം മുഖ്യമ​ന്ത്രിയാകും. ഗുവഹാത്തിയില്‍
ഇന്ന് ചേർന്ന നിയമസഭാ കക്ഷിയോ​ഗമാണ് ഹിമന്തയെ  മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. വൈകീട്ട് നാല് മണിക്ക് ഹിമന്ത ​ഗവർണറെ കാണുമെന്നാണ് റിപ്പോർട്ടുകൾ. 

പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യമന്ത്രിയായി ഹിമന്ത വിശ്വയുടെ പേര് നിര്‍ദേശിച്ചത്. ഇതേതുടര്‍ന്ന് ഇന്നത്തെ നിയമസഭാ കക്ഷിയോഗത്തില്‍ സര്‍ബാനന്ദയാണ് ഹിമന്തയുടെ പേര് മുന്നോട്ടുവെക്കുകയായിരുന്നു.മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി ഹിമന്തയും സർബാനന്ദ സോനവാൾ തമ്മിൽ തർക്കം നിലനിന്നിരുന്നു. തുടർന്ന് ബിജെപി ദേശീയ നേതൃത്വം ഇരുവരെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. ദേശീയനേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്നാണ് ഹിമന്ത മുഖ്യമന്ത്രി സ്ഥാനത്ത് എത്തുന്നത്. ഇന്ന് രാവിലെ മുഖ്യമന്ത്രി സർബാനന്ദ സോനാവാൾ ​ഗവർണർക്ക് രാജി സമർപ്പിച്ചിരുന്നുയ

നിയസഭാ തെരഞ്ഞെടുപ്പിൽ 126 മണ്ഡലങ്ങളില്‍ 79 സീറ്റുകളുമായാണ് ബിജെപി ഭരണത്തുടര്‍ച്ച ഉറപ്പാക്കിയത്. 46 സീറ്റാണ് കോണ്‍ഗ്രസിന് ലഭിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com