വീട്ടമ്മ രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ പുലി അടുക്കളയില്‍, ഒച്ചവെച്ചു; മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ വലയിലാക്കി 

കര്‍ണാടകയില്‍ വീട്ടിനുള്ളില്‍ കയറിയ പുലി പരിഭ്രാന്തി പരത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ വീട്ടിനുള്ളില്‍ കയറിയ പുലി പരിഭ്രാന്തി പരത്തി. മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുലിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി.

ചിത്രദുര്‍ഗ താലൂക്കിലാണ് സംഭവം. കര്‍ണാടക ഗ്രാമീണ്‍ വികാസ് ബാങ്കിലെ ബിസിനസ് കറസ്‌പോണ്ടന്റ് ചിതാനന്ദിന്റെ വീട്ടില്‍ പുലര്‍ച്ചെയാണ് പുലിയെ കണ്ടത്. രാവിലെ എഴുന്നേറ്റ് നോക്കുമ്പോള്‍ ഭാര്യയാണ് വീട്ടിനുളളില്‍ പുലിയ കണ്ടത്. പുലിയെ കണ്ട് ഭാര്യ ഒച്ചവെച്ച് ആളെ കൂട്ടിയതായി ചിതാനന്ദ് പറയുന്നു. വീടിന്റെ പിന്നിലെ വാതില്‍ വഴിയാണ് പുലി അകത്തു കയറിയത്. ഭാര്യയുടെ ശബ്ദം കേട്ട് കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റ സമയത്ത് പുലി അടുക്കളയില്‍ കയറിയതായും ചിതാനന്ദ് പറയുന്നു.

തക്കം നോക്കി പുറത്തിറങ്ങിയ തങ്ങള്‍ വീടിന്റെ പിന്നിലേയും മുന്നിലേയും വാതില്‍ അടച്ചു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. രാവിലെ ഏഴുമണിയോടെ വീട്ടില്‍ എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിന്നിലെ വാതിലിന്റെ അടുത്ത് കൂട് സ്ഥാപിച്ചാണ് പുലിയെ പിടികൂടിയത്. എന്നാല്‍ അടുക്കളയില്‍ നിന്ന് പുലിയെ പുറത്ത് എത്തിക്കാന്‍ കഷ്ടപ്പെട്ടതായും മൂന്ന് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പുലിയെ പിടികൂടിയതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com