മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന് നേരിയ ശമനം; കര്‍ണാടകയില്‍ രൂക്ഷമായി തുടരുന്നു; സംസ്ഥാനങ്ങളിലെ കണക്കുകള്‍

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനത്തിന് നേരിയ ശമനം; കര്‍ണാടകയില്‍ രൂക്ഷമായി തുടരുന്നു; സംസ്ഥാനങ്ങളിലെ കണക്കുകള്‍
ഫയൽ ചിത്രം
ഫയൽ ചിത്രം

മുംബൈ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയില്‍ ഇന്ന് പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ടായത് ആശ്വാസം നല്‍കുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി അര ലക്ഷത്തിന് മുകളില്‍ തുടരുകയായിരുന്ന പ്രതിദിന രോഗികളുടെ എണ്ണം ഇന്ന് അര ലക്ഷത്തിന് താഴെയെത്തി. മരണ സംഖ്യയും കുറവുണ്ട്. രോഗികളേക്കാള്‍ രോഗ മുക്തരുടെ എണ്ണത്തില്‍ ഇന്നും വര്‍ധനവുണ്ട്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 48,401 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടവരുടെ എണ്ണം 60,226 ആണ്. ഇന്ന് 572 പേരാണ് മരണത്തിന് കീഴടങ്ങിയത്. 

ഇതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 51,01,737 ആയി. 44,07,818 പേര്‍ക്ക് ഇതുവരെയായി രോഗ മുക്തി. ആകെ മരണം 75,849. നിലവില്‍ 6,15,783 പേര്‍ ചികിത്സയില്‍. 

അതേസമയം കര്‍ണാടകയില്‍ രോഗ വ്യാപനം രൂക്ഷമായി തന്നെ തുടരുന്നു. ഇന്ന് പുതിയതായി 47,930 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 490 പേര്‍ മരിച്ചു. 31,796 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 

സംസ്ഥാനത്തെ ആകെ കേസുകള്‍ 19,34,378. ഇതുവരെയായി 13,51,097 പേര്‍ക്ക് രോഗ മുക്തി. ആകെ മരണം 18,776. ആക്ടീവ് കേസുകള്‍ 5,64,485.

തമിഴ്‌നാട്ടില്‍ പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് രോഗ ബാധിതരുടെ എണ്ണത്തില്‍ ഇന്ന് വര്‍ധനവുണ്ട്. 24 മണിക്കൂറിനിടെ 28,897 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 236 പേര്‍ മരിച്ചു. 23,515 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 

സംസ്ഥാനത്തെ ആകെ കേസുകള്‍ 13,80,259 ആയി. ആകെ മരണം 15,648. നിലവില്‍ 1,44,547 പേര്‍ ചികിത്സയില്‍. 

ഉത്തര്‍പ്രദേശില്‍ ഇന്ന് 23,333 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 34,636 പേര്‍ക്കാണ് ഇന്ന് രോഗ മുക്തി. 296 പേര്‍ മരിച്ചു. നിലിവില്‍ സംസ്ഥാനത്ത് 2,33,981 പേരാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്തെ ആകെ കേസുകള്‍ 15,03,490. 

ആന്ധ്ര പ്രദേശില്‍ ഇന്ന് 22,164 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 18,832 പേര്‍ക്ക് രോഗ മുക്തി. 92 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 12,87,603 ആയി. ആകെ മരണം 8,707. ഇതുവരെയായി 10,88,264 പേര്‍ക്ക് രോഗ മുക്തി. ആക്ടീവ് കേസുകള്‍ 1,90,632.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com