ആയിരം പേര്‍ക്ക് കിടക്ക, ദരിദ്രര്‍ക്ക് മുന്‍ഗണന, ബിഗ് സ്‌ക്രീനില്‍ രാമായണവും മഹാഭാരതവും; ഭോപ്പാലില്‍ ഹൈടെക് ക്വാറന്റൈന്‍ കേന്ദ്രം 

കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മധ്യപ്രദേശില്‍ ആയിരം കോവിഡ് രോഗികളെ ഒരേ സമയം കിടത്താന്‍ സൗകര്യമുള്ള ക്വാറന്റൈന്‍ കേന്ദ്രം തുടങ്ങി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന മധ്യപ്രദേശില്‍ ആയിരം കോവിഡ് രോഗികളെ ഒരേ സമയം കിടത്താന്‍ സൗകര്യമുള്ള ക്വാറന്റൈന്‍ കേന്ദ്രം തുടങ്ങി. ഭോപ്പാലിലെ മോട്ടിലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ബിജെപി ഭോപ്പാല്‍ ഘടകവും മാധവ് സേവക് കേന്ദ്രവുമായി സംയുക്തമായി ക്വാറന്റൈന്‍ കേന്ദ്രം ആരംഭിച്ചത്.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും കേന്ദ്രമന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും ചേര്‍ന്നാണ് കോവിഡ് രോഗികള്‍ക്കുള്ള ക്വാറന്റൈന്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തത്. നേരിയ രോഗലക്ഷണമുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കാനാണ് കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചത്. വിപുലമായ സൗകര്യങ്ങളാണ് കേന്ദ്രത്തില്‍ ഒരുക്കിയത്. യോഗ ചെയ്യുന്നതിനും മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസ പരമ്പരകള്‍ വലിയ സ്‌ക്രീനില്‍ കാണുന്നതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 

പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചികിത്സ ഉറപ്പാക്കുന്നതിനാണ് കേന്ദ്രം തുടങ്ങിയത്. അണുബാധയെ തുടര്‍ന്ന് വീടുകളില്‍ ഐസൊലേഷനില്‍ കഴിയാന്‍ സൗകര്യമില്ലാത്തവര്‍ക്കാണ് ഇത് കൂടുതല്‍ പ്രയോജനം ചെയ്യുക. സ്വാതന്ത്ര്യസമരസേനാനികളായ ഗാന്ധി, സുഭാഷ് ചന്ദ്ര ബോസ് തുടങ്ങിയവരുടെ പേരുകളില്‍ പ്രത്യേകം വാര്‍ഡുകളായി തിരിച്ചാണ് കേന്ദ്രം നിര്‍മ്മിച്ചത്. ഓക്‌സിജന്‍ ആവശ്യമായി വരുന്ന രോഗികള്‍ക്ക് അതിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com