80 ഡോക്ടര്‍മാര്‍ക്ക് കോവിഡ്, സീനിയര്‍ സര്‍ജന്‍ വൈറസ് ബാധിച്ച് മരിച്ചു; ഡല്‍ഹിയില്‍ ആരോഗ്യപ്രവര്‍ത്തരുടെ ഇടയില്‍ ആശങ്ക
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th May 2021 10:56 AM |
Last Updated: 10th May 2021 10:56 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ഡല്‍ഹിയിലെ സരോജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്. 80 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പതിറ്റാണ്ടായി ആശുപത്രിയില്‍ സേവനം ചെയ്യുന്ന സീനിയര്‍ സര്‍ജന്‍ കോവിഡ് ബാധിച്ച് മരിച്ചതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കോവിഡ് രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയില്‍ 12 ഡോക്ടര്‍മാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശേഷിക്കുന്ന ഡോക്ടര്‍മാര്‍ ഹോം ക്വാറന്റൈനില്‍ കഴിയുകയാണ്. ഡോ. എ കെ രാവത്താണ് കോവിഡ് ബാധിച്ച് മരിച്ചത്.ഇതുവരെ ഡല്‍ഹിയില്‍ 300ലധികം ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. നഴ്‌സുമാര്‍ ഉള്‍പ്പെടെ മറ്റു ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂട്ടത്തോടെ വൈറസ് ബാധ പിടിപെട്ടിട്ടുണ്ട്.