കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പോയി, 26കാരിയെ കൂട്ടബലാത്സംഗം ചെയ്തു; യുവതി കോവിഡ് ബാധിച്ച് മരിച്ചു

ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് യാത്ര പോകവേ, വഴിമധ്യേ കൂട്ട ബലാത്സംഗത്തിന് ഇരയായ 26കാരി കോവിഡ് ബാധിച്ച് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത:  ഡല്‍ഹി തിക്രി അതിര്‍ത്തിയിലെ കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ പശ്ചിമ ബംഗാളില്‍ നിന്ന് യാത്ര പോകവേ, വഴിമധ്യേ കൂട്ട ബലാത്സംഗത്തിന് ഇരയായ 26കാരി കോവിഡ് ബാധിച്ച് മരിച്ചു. നാലുദിവസം ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് ആക്ടിവിസ്റ്റിന്റെ മരണം. യുവതിയുടെ അച്ഛന്റെ പരാതിയില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

ഏപ്രില്‍ 11നാണ് കര്‍ഷക സമരത്തില്‍ പങ്കെടുക്കുന്നതിന് 26കാരി പശ്ചിമ ബംഗാളില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. കൂടെ യാത്ര ചെയ്ത നാലുപേര്‍ യുവതിയെ വഴിമധ്യേ പീഡിപ്പിച്ചു എന്നതാണ് പരാതി. ഒരാഴ്ച കഴിഞ്ഞപ്പോള്‍ യുവതിക്ക് കടുത്ത പനി അനുഭവപ്പെട്ടതായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ പറയുന്നു. ഏപ്രില്‍ 30നാണ് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായതിന് പിന്നാലെ 26 കാരി ശിവാം ആശുപത്രിയില്‍ മരിച്ചത്. 

യുവതിയുടെ അച്ഛന്റെ പരാതിയില്‍ ഹരിയാന പൊലീസ് പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നല്‍കി.  പ്രതികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിലും പ്രതികളെ പങ്കെടുപ്പിക്കില്ലെന്നും സംഘടന പ്രസ്താവനയില്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com