'മരുന്നു കുറിച്ചുകൊണ്ടിരിക്കെ അനസ് കുഴഞ്ഞുവീണു'; കോവിഡ് ബാധിച്ചു സഹപ്രവര്‍ത്തകന്‍ മരിച്ച ഞെട്ടലില്‍ ഡോക്ടര്‍മാര്‍

'മരുന്നു കുറിച്ചുകൊണ്ടിരിക്കെ അനസ് കുഴഞ്ഞുവീണു'; കോവിഡ് ബാധിച്ചു സഹപ്രവര്‍ത്തകന്‍ മരിച്ച ഞെട്ടലില്‍ ഡോക്ടര്‍മാര്‍
േകാവിഡ് ബാധിച്ച് ബന്ധു മരിച്ച യുവതിയുടെ വിലാപം/പിടിഐ
േകാവിഡ് ബാധിച്ച് ബന്ധു മരിച്ച യുവതിയുടെ വിലാപം/പിടിഐ


ന്യൂഡല്‍ഹി: കോവിഡ് പോസിറ്റിവ് ആയി മണിക്കൂറുകള്‍ക്കുള്ളില്‍ സഹപ്രവര്‍ത്തകന്‍ മരിച്ചതിന്റെ ഞെട്ടലിലാണ്, ഡല്‍ഹി ജിടിബി ആശുപത്രിയിലെ ഡോക്ടര്‍മാര്‍. അവിശ്വസനീയ വിധത്തിലാണ് കൂടെയുണ്ടായിരുന്ന ഒരാള്‍ ഇല്ലാതായതെന്ന് ഡോ. അനസ് മുജാഹിദിനൊപ്പം ജോലി ചെയ്തിരുന്നവര്‍ പറയുന്നു. ഇന്നലെയാണ് ഡോ. അനസ് കോവിഡ് ബാധിച്ചു മരിച്ചത്.

ജിടിബി ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍ ആയിരുന്നു ഇരുപത്തിയാറുകാരനായ അനസ്. ശനിയാഴ്ച രാത്രി എട്ടു മണിയോടെയാണ് അനസിനു കോവിഡ് സ്ഥിരീകരിച്ചത്. 

ശനിയാഴ്ച വൈകിട്ട് അനസിന്റെ വീട്ടിലേക്കു താനും ഒപ്പം പോയിരുന്നുവെന്ന് സുഹൃത്തായ ഡോ. ആമിര്‍ സുഹൈല്‍ പറയുന്നു. ഇഫ്താറിനായാണ് പോയത്. അവിടെ നിന്നു തിരിച്ചു ഹോട്ടലിലേക്കു പോവും വഴി അനസിനു പനിക്കുന്നതായി തോന്നി. ഇടവേളയില്ലാത്ത ആശുപത്രി ഡ്യൂട്ടി ആയതിനാല്‍ വീട്ടില്‍ പോവാതെ ഹോട്ടല്‍ മുറിയിലായിരുന്നു താമസം. കുറെ ദിവസത്തിനു ശേഷവും വീട്ടുകാരുായി ഇടപഴകിയത് ശനിയാഴ്ച ഇഫ്താറിനാണ്.

ഹോട്ടിലേക്കുള്ള വഴിയിലായിരുന്നു ആശുപത്രി. പനിയുണ്ടെന്നു തോന്നിയതിനാല്‍ കോവിഡ് ടെസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചു. ആന്റിജന്‍ ടെസ്റ്റ് നടത്തിയപ്പോള്‍ പോസിറ്റിവ് ആണെന്നു കണ്ടു. നേരെ ഡോക്ടറെ കണ്ടു. ഡോക്ടര്‍ മരുന്ന് എഴുതിക്കൊണ്ടിരുന്നപ്പോള്‍ അനസ് പെട്ടെന്നു കുഴഞ്ഞുവീഴുകയായിരുന്നു.

ഉട്ന്‍ തന്നെ കാഷ്വാലിറ്റി എമര്‍ജന്‍സിയിലേക്കു മാറ്റി. സിടി സ്‌കാന്‍ എടുത്തു. തലച്ചോറില്‍ രക്തസ്രാവമുണ്ടെ്ന്നു കണ്ടു. വേഗം തന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നെന്ന് ഡോ. സുഹൈല്‍ പറഞ്ഞു. പുലര്‍ച്ചെയായിരുന്നു അനസിന്റെ മരണം.

അവിശ്വസനീയമായ വിധത്തിലായിരുന്നു അതെന്ന് ഡോ. സുഹൈല്‍ പറയുന്നു. കോളജ് കാലം മുതല്‍ ഒരുമിച്ചാണ് തങ്ങള്‍. താനും കഴിഞ്ഞ മാസം കോവിഡ് പോസിറ്റിവ് ആയിരുന്നു. എങ്കിലും കുഴപ്പമൊന്നുമില്ലാതെ മാറി. അനസിന്റെ വിട്ടുകാരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ടെന്നും ആര്‍ക്കെങ്കിലും എന്തെങ്കിലും ലക്ഷണമുണ്ടോയെന്ന് ആരായുകയാണെന്നും സുഹൈല്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com