'മൃതദേഹങ്ങള്‍ ഒഴുകിയെത്തിയത് യുപിയില്‍ നിന്ന്; ദുരവസ്ഥ വിവരിക്കാന്‍ ഈ വീഡിയോ മാത്രം മതി'

ബിഹാറില്‍ ഗംഗാ നദിയില്‍ 150ഓളം മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവത്തില്‍ ബിജെപി സര്‍ക്കാരുകള്‍ക്ക് എതിരെ കോണ്‍ഗ്രസ്
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്‌
സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന്‌

പട്‌ന: ബിഹാറില്‍ ഗംഗാ നദിയില്‍ 150ഓളം മൃതദേഹങ്ങള്‍ ഒഴുകിയെത്തിയ സംഭവത്തില്‍ ബിജെപി സര്‍ക്കാരുകള്‍ക്ക് എതിരെ കോണ്‍ഗ്രസ്. കോവിഡ് രോഗികളുടെന്ന് സംശയിക്കുന്ന മൃതദേഹങ്ങള്‍ എത്തിയത് അയല്‍ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് സംശയിക്കുന്നതായി ആള്‍ ഇന്ത്യ മഹിളാ കോണ്‍ഗ്രസ് ട്വീറ്റില്‍ കുറിച്ചു. കോവിഡ് മരണങ്ങള്‍ ഒളിക്കുന്ന ബിജെപി രീതിയാണ് ഇതെന്ന് ട്വിറ്റര്‍ പേജ് ആരോപിക്കുന്നു. മൃതദേഹങ്ങള്‍ കണ്ടെത്തിയ വാര്‍ത്ത ഷെയര്‍ ചെയ്തുകൊണ്ടാണ് മഹിളാ കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. 

'കൊറോണക്കാലത്തെ ദുരവസ്ഥ വിവരിക്കാന്‍ ഈ വീഡിയോ മാത്രം മതി. ഈ വീഡിയോ ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തങ്ങളുടെ പരാജയം മാത്രമല്ല എടുത്തു കാണിക്കുന്നതെന്നും മനുഷ്യത്വമില്ലായ്മകൂടിയാണെന്നും കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ കുറിച്ചു. 


ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ബിഹാറിലെ ബത്സര്‍ ജില്ലയില്‍ നിന്നാണ് കൂട്ടത്തോടെ  മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങള്‍ എത്തിയത് ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് ബത്സര്‍ ഭരണകൂടവും ആരോപിച്ചിട്ടുണ്ട്. 

നദിയില്‍ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. കരയില്‍ അടിഞ്ഞ മൃതദേഹങ്ങള്‍ സപീപം നായ്ക്കള്‍ ബഹളം കൂട്ടിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com